ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി മെയ് 20 ബുധനാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. ഇതു വരെ 100418 കൊവിഡ് കേസുകളും 4525 മരണവും സംഭവിച്ചതായും ഇവര്‍ പറഞ്ഞു. മെയ് 20 ബുധനാഴ്ച മാത്രം 2388 പുതിയ കേസുകളും 147 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
ഇല്ലിനോയ് ഹൗസില്‍ ബുധനാഴ്ച ഇരു കക്ഷികളും ചേര്‍ന്ന് അംഗീകരിച്ച പ്രമേയത്തില്‍ സഭാംഗങ്ങള്‍ ഉള്‍പ്പടെ എല്ലാവരും മൂക്കും വായും കവര്‍ ചെയ്തു കൊണ്ടുള്ള മാസ്കുകള്‍ ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
റിപ്പബ്ളിക്കൻ സ്റ്റേറ്റ് പ്രതിനിധി ഡാരന്‍ ബെയ്ലി മാസ്ക് ധരിക്കാത്തതിനാല്‍ ലജിസ്ലേറ്റീവ് സെഷനില്‍ നിന്നും ഒഴിവാക്കുന്നതിന് സഭാ പ്രതിനിധികള്‍ വോട്ടിനിട്ടു തിരുമാനിച്ചു.
ഇരുപത്തിയേഴിന് എതിരെ 87 വോട്ടുകള്‍ക്കാണ് ബെയ്ലിയെ ഒഴിവാക്കുന്നതിനുള്ള പ്രമേയം പാസായത്.
ഇല്ലിനോയ് സംസ്ഥാനത്ത് പല നിയന്ത്രണങ്ങള്‍ക്കും അയവ് വരുത്തിയതായി ഗവര്‍ണർ ജെ.സി.പ്രിറ്റ്സ്കര്‍ അറിയിച്ചു. എല്ലാ സംസ്ഥാന പാര്‍ക്കുകളും മെയ് 29 ന് തുറക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21029 പരിശോധനകളില്‍ 11.4 ശതമാനം മാത്രമാണ് പോസിറ്റിവ് ആയത് .അസുഖം ആരംഭിച്ചതുമുതല്‍ 642 73 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply