Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

കോവിഡ്-19: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യനില ഓണ്‍ലൈനില്‍ അറിയിക്കണം

May 21, 2020

shylajaതിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരവരുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊതു ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാനും ഓണ്‍ലൈന്‍ സം‌വിധാനം ഉപയോഗപ്പെടുത്തും. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസം നിർബന്ധമായി ആരോഗ്യനില ഓൺലൈനായി സ്വയം റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.

കൊവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾക്കായി സിഡിറ്റ് തയാറാക്കിയ സംവിധാനത്തിലേക്ക് മാറുന്നതിനു വേണ്ടി ഇവയെല്ലാം ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് വീടുകളിൽ ക്വാറന്റീനിലുള്ളവർക്ക് ഓൺലൈൻ നിരീക്ഷണ സംവിധാനം നിർബന്ധമാക്കിയത്. എല്ലാ ദിവസവും ഇവർ മൊബൈൽ വഴിയോ കമ്പ്യൂട്ടർ ഉപയോഗിച്ചോ ആരോഗ്യനില സ്വയം റിപ്പോർട്ട് ചെയ്യണം. മരുന്നും ഭക്ഷണവും സുരക്ഷയും ലഭ്യമാക്കുന്നതിനും രോഗബാധിതർ വഴി രോഗവ്യാപനമുണ്ടാകില്ലെന്ന് ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണ് വിലിയിരുത്തൽ. ഇക്കാര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പൂർണ പിന്തുണ ഉണ്ടാകണം.

മറ്റു സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവരും ക്വാറന്റീൻ കാലയളവ് പൂർത്തീകരിക്കണം. നോർക്ക വഴിയും ജാഗ്രത പോർട്ടൽ വഴിയും രജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങൾ ഉള്ളതിനാൽ ദൈനംദിന വിവരങ്ങൾ മാത്രം നൽകിയാൽ മതി. എന്നാൽ മുൻ രജിസ്‌ട്രേഷനില്ലാതെ വന്നവർ അവരുടെ പ്രാഥമിക വിവരങ്ങൾ കൂടി ഒറ്റത്തവണയായി നൽകണം. സ്വയം റിപ്പോർട്ട് ചെയ്യാൻ കഴിയാത്തവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top