തോമസ് ജോണിന്‍റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചിച്ചു

1F9B34F9-9338-439C-B071-40968FFCB613ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും വൈസ് പ്രസിഡന്റുമായിരുന്ന കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണിന്‍റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. അസ്സോസിയേഷന്‍റെ മലയാളം സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന തോമസ് ജോണിന്‍റെ നിര്യാണം അസോസിയേഷനും, പ്രത്യേകിച്ച് മലയാളം സ്‌കൂളിനും വലിയൊരു നഷ്ടമാണെന്ന് പ്രസിഡന്റ് ജിജി ടോം, സെക്രട്ട ക്രെട്ടറി സജി പോത്തന്‍, ട്രഷറര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാളം സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തോമസ് ജോണ്‍ ഒരു മികച്ച സാമൂഹ്യ പ്രവര്‍ത്തകനും അസ്സോസിയേഷന്‍റെ നെടുംതൂണുമായിരുന്നുവെന്ന് നേതാക്കള്‍ അനുസമരിച്ചു.

ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോത്ത് അമേരിക്കയുടെ പരമോന്നത ബഹുമതിയായ ക്നായി തൊമ്മന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുള്ള വിശാലമനസ്ക്കനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ് ജോണിന്‍റെ നിര്യാണം അസ്സോസിയേഷനു ഒരു തീരാനഷ്ടമാണെന്ന് മുന്‍ പ്രസിഡന്റുമാരും ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡയറക്ടര്‍മാരുമായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, വര്‍ഗീസ് ഉലഹന്നാന്‍, ലൈസി അലക്സ്, ഇന്നസെന്‍റ് ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, അലക്സാണ്ടര്‍ പൊടിമണ്ണില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

2002 ല്‍ കോട്ടയം അതിരൂപതയില്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തോമസ് ജോണ്‍ ഏര്‍പ്പെടുത്തിയ 1 കോടി 10 ലക്ഷം രൂപയുടെ പാലനില്‍ക്കുംമുറിയില്‍ തോമസ് ആന്‍ഡ് ആനി ജോണ്‍ സ്കോളര്‍ഷിപ്പ് നിരവധി വിദ്യാര്‍ഥികള്‍ക്ക് സഹായമായി. കൂടാതെ, മലയാളം സ്കൂളിന്‍റെ വളര്‍ച്ചക്കായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അസ്സോസിയേഷന്‍ നേതാക്കള്‍ അനുസ്മരിച്ചു.

941818_331376446990455_2066095554_n (1)


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News