Flash News

കോട്ടയം അസ്സോസിയേഷന്‍ കാത്തലിക് ചാരിറ്റീസുമായി കൈകോര്‍ത്തു

May 21, 2020 , പി.പി. ചെറിയാന്‍

PHOTO-2020-05-12-16-08-46ഫിലഡല്‍‌ഫിയ: ജീവകാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലഡല്‍‌ഫിയയിലെ പ്രമുഖ സംഘടനയായ കോട്ടയം അസ്സോസിയേഷന്‍ കോവിഡ്-19 ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങായി.

ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള കാത്തലിക് സോഷ്യല്‍ സര്‍വീസുമായി ചേര്‍ന്നു ഇരുനൂറോളം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ ബേബി മില്‍ക്, ഡയപേഴ്‌സ്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചുനല്‍കി.

മെയ് 12 ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ഫാമിലി സര്‍വീസ് സെന്ററിലാണ് ആവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയത്.

പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേറ്റര്‍ ബെത്ത് വുഡ്, ഡയറക്ടര്‍മാരായ ബെക്കി തോംപ്‌സണ്‍, സോണിയ നവാറോ, ആലിസണ്‍ കെയ്ന്‍, മൈക്ക് നോള്‍ എന്നിവര്‍ക്ക് കൈമാറി.

സാധാരണ ജീവിതം ദുസ്സഹമാക്കിയ ഈ പ്രതിസന്ധി ഘട്ടത്തില്‍ കോട്ടയം അസോസിയേഷന്റെ വിലപ്പെട്ട സഹായം വിലമതിക്കാനാവാത്തതാണ്. അവസരത്തിനൊത്തുയര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്നു ബെത്ത് വുഡ് പറഞ്ഞു. തികച്ചും അഭിനന്ദനാര്‍ഹമാണ്. അനേകം കുടുംബങ്ങള്‍ ദുരിത കയത്തിലായ ഈ അവസരത്തില്‍ അവര്‍ക്ക് കൈത്താങ്ങ് ആകുന്നത് ഏറ്റവും മഹത്തരമെന്നു ബെക്കി തോംപ്‌സണ്‍ വ്യക്തമാക്കി.

കോട്ടയം അസോസിയേഷന്‍ കേരളത്തില്‍ മാത്രമല്ല, പ്രാദേശികതലത്തിലും വിവിധ സ്ഥലങ്ങളിലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി, ചോസണ്‍ 300 തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായതിനൊപ്പം സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജെയിംസ് അന്ത്രയോസ്, ട്രഷറര്‍ ജോണ്‍ വര്‍ക്കി, ജോ. സെക്രട്ടറി ജോസഫ് മാണി, ജോ. ട്രഷറര്‍ കുര്യന്‍ രാജന്‍, ഏബ്രഹാം ജോസഫ്, ജോണ്‍ മാത്യു, സണ്ണി കിഴക്കേമുറി, ബെന്നി കൊട്ടാരത്തില്‍, സാബു പാമ്പാടി, ജോഷി കുര്യാക്കോസ്, മാത്യു പാറയ്ക്കല്‍, മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ്, സരിന്‍ ചെറിയാന്‍, തോമസ് ബെന്നി, വര്‍ക്കി പൈലോ തുടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

PHOTO-2020-05-12-16-08-37 PHOTO-2020-05-12-16-08-53


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top