Flash News

പമ്പ മലയാളി അസ്സോസിയേഷന്‍ ഹാന്‍ഡ് സാനിറ്റൈസറും പി പി ഇ യും വിതരണം ചെയ്യുന്നു

May 21, 2020 , ജോര്‍ജ്ജ് ഓലിക്കല്‍

Pampa Logoഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാന്‍ഡ് സാനിറ്റൈസറും പി പി ഇ യും, മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലുള്ള ക്രിസ്‌തോസ് ചര്‍ച്ച് പാര്‍ക്കിംഗ് ഏരിയ (9999 Gantry Road, Philadelphia, PA 19115) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നു. കോവിഡ് – 19 അടിയന്തരാവസ്ഥയില്‍, ഗവണ്മെന്റ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിതരണം ക്രമീകരിക്കുകയെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. മുന്‍‌നിര ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഇവ വിതരണം ചെയ്യും.

കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത അല്പം ശമിച്ചെങ്കിലും ദീര്‍ഘകാലം ഇവിടെ ഉണ്ടാകുമെന്ന സൂചനകളാണ് സി.ഡി.സിയും ആരോഗ്യ വിദഗ്ധരും നല്‍കുന്നത്. ഇതിനൊരറുതി വരണമെങ്കില്‍ ഫലപ്രദമായ മരുന്നു വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അതുവരെ ഇപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളായ സാമുഹിക അകലവും, ശുചിത്വവും, പാലിക്കുകയും അതോടൊപ്പം ഫേസ് മാസ്‌ക്കും, പി പി ഇ യും ധരിക്കേണ്ടതുമാണെന്ന് അധികൃതര്‍ മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പമ്പ ഹെല്പ് ലൈനുമായി ബന്ധപ്പെടുക:

അലക്‌സ് തോമസ് 215 850 5268, ജോണ്‍ പണിക്കര്‍ 215 605 5109, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫീലിപ്പോസ് ചെറിയാന്‍, 215 605 7310, മോഡി ജേക്കബ് 215 667 0801, സുധ കര്‍ത്ത 267 575 7333, തോമസ് പോള്‍ 267 825 5183, സുമോദ് നെല്ലിക്കാല 267 322 8527, ജോസ് ആറ്റുപുറം 267 231 4643, ജേക്കബ് കോര 267 977 8995, ബാബു വറുഗീസ് 267 872 0377, മാക്‌സ്‌വെല്‍ ഗിഫോര്‍ഡ് 267 357 1173, ജൂലി ജേക്കബ് 610 331 0912, ജോര്‍ജ്ജ് നടവയല്‍ 215 629 6375, റോണി വറുഗീസ് 267 213 4444, ബോബി ജേക്കബ് 610 331 8257, രാജന്‍ സാമുവല്‍ 215 490 4886, വി.വി ചെറിയാന്‍ 215 806 3802, എബി മാത്യൂ 215 242 4114, റോയി സാമുവല്‍ 215 490 4886, റ്റിനു ജോണ്‍സന്‍ 215 688 1550, ആലീസ് ആറ്റുപുറം 215 760 2149, ഡൊമിനിക് ജേക്കബ് 267 974 4003.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top