മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്റെ റെയിന്‍ബോ പദ്ധതിക്ക് ഖത്തര്‍ ടെക് കമ്പനിയുടെ കൈത്താങ്ങ്

WhatsApp Image 2020-05-21 at 10.59.57ദോഹ : മുന്‍ മൂവാറ്റുപുഴ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ജോസഫ് വാഴക്കന്‍ രൂപീകരിച്ച റെയിന്‍ബോ പദ്ധതിക്ക് ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തര്‍ ടെക് കമ്പനിയുടെ കൈതാങ്ങ്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പുരോഗതിക്ക് വേണ്ടി ജോസഫ് വാഴക്കന്‍ രൂപീകരിച്ച പദ്ധതിയാണ് റെയിന്‍ബോ. ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന്റെ പിതാവിന്റെയും മാതാവിന്റെയും സ്മരണാര്‍ത്ഥം രൂപീകരിച്ച കോല്‍കുന്നേല്‍ കെ.പി ജോണ്‍ – ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നത്.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകളും ധനസഹായം നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഖത്തര്‍ ടെക് പ്രതിനിധി എല്‍ദോസ് ജെബി നിര്‍വ്വഹിച്ചു.

രോഗികള്‍ക്ക് മരുന്നും ഭക്ഷ്യധാന്യകിറ്റുകളും ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഷൈജു പി.എസ്, ഷാജി പുളിക്കത്തടത്തില്‍, മുന്‍ ആരക്കുഴ പഞ്ചായത്ത് മെമ്പര്‍, എല്‍ദോസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ലോകത്തിന് മാതൃകയായിതീരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഖത്തര്‍ ടെക് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് നിസ്തുലമായ സേവനങ്ങളാണ് നടത്തി വരുന്നത്.

പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തലശ്ശേരി നിയോജക മണ്ഡലങ്ങളിലായി ആയിരക്കണക്കിന് കിലോ അരിയും ഭക്ഷ്യധാന്യകിറ്റുകളും പലവ്യഞ്ജനങ്ങളും ഖത്തര്‍ ടെക് ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു.

കൂത്താട്ട്കുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ലോക്ഡൗണ്‍ ദുരിതത്തിലായ 32 എംപാനല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യധാന്യകിറ്റും, മാറാടി പഞ്ചായത്തിലെ കാന്‍സര്‍, കിഡ്‌നി രോഗികളായ നൂറിലേറെ പേര്‍ക്ക് ആവശ്യമായ മരുന്നുകളും, മണ്ണത്തുര്‍ ആയുര്‍വേദ ഹോസ്പിറ്റലിലേക്ക് ഡോക്ടേഴ്‌സിനും മറ്റു ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കും മുഴുവന്‍ രോഗികള്‍ക്കും വേണ്ടുന്ന മാസ്‌ക്കുകളും, ഹാന്റ് സാനിറ്റൈസറുകളും എന്നിവ വിതരണം ചെയ്ത ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഹൈജീന്‍ പ്രൊഡക്റ്റ്‌സിന്റെ ഷീ ബ്രാന്‍ഡ് സാനിറ്ററി നാപ്കിനുകള്‍ തിരുമാറാടി പഞ്ചായത്തിലെ കൗമരക്കാരായ പെണ്‍കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനും ഗ്രൂപ്പിനായി.

ഖത്തര്‍ ടെക് ഗ്രൂപ്പിന്റെ പ്രഖ്യാപിത നയങ്ങളായ സാഹോദര്യത്തിലും മാനവികതയിലും പരസ്പര സഹകരണത്തിലും അടിയുറച്ച് നിന്നുകൊണ്ട് തുടര്‍ന്നും അവനധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment