കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുടെയും തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ എഫ്.ഐ.ടി.യു ബഹുജന നിവേദനം

fitu
എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ മെയില്‍ അയച്ച് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : കോവിഡ് 19 പകര്‍ച്ചവ്യാധിയെ ഉപയോഗിച്ചുകൊണ്ട് സംഘ്‌പരിവാര്‍ ബിജെപി സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനെതിരെ ബഹുജന നിവേദനം മലപ്പുറം ജില്ലയില്‍ എഫ് ഐ ടി യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍ ഉദഘാടനം ചെയ്തു.

സ്വകാര്യ കോര്‍പ്പറേറ്റ് തൊഴിലുടമകള്‍ക്ക് പൊതുമേഖലാ കോര്‍പ്പറേഷനുകള്‍ വിറ്റ് തുലയ്ക്കുന്നതിനിടയില്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരുകള്‍. ബിജെപി ഭരണകക്ഷിയായ യുപി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ അടുത്ത 3 വര്‍ഷത്തേക്ക് അസാധുവായി പ്രഖ്യാപിച്ചു. ഇതിലൂടെ തൊഴിലാളികളെ വന്‍കിട കുത്തകകള്‍ക്ക് അടിമകളാക്കി മാറ്റാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്.

ഇതിനെതിരെ അഖിലേന്ത്യാ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്ഐടിയു) അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാഷ്ട്രപതിക്കും പ്രധാനമന്ത്രി, കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് കത്തുകള്‍ അയച്ചത്.


Print Friendly, PDF & Email

Related News

Leave a Comment