Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

കറാച്ചി വിമാനത്താവളത്തിന് സമീപം പിഐഎ വിമാനം തകര്‍ന്നു വീണു, 57 പേര്‍ മരിച്ചു

May 22, 2020

Crash-3കറാച്ചിയില്‍ വെള്ളിയാഴ്ച പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം 100 ഓളം യാത്രക്കാരുമായി തകര്‍ന്നു വീണ് 57 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് സിന്ധ് ആരോഗ്യ വകുപ്പ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. തൊണ്ണൂറ്റി ഒമ്പത് യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും രണ്ട് ക്യാപ്റ്റന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

ലാഹോര്‍ അല്ലാമ ഇക്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പി.കെ 8303 വിമാനം പറുയര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള മാലിറിലെ മോഡല്‍ കോളനി പ്രദേശത്താണ് തകര്‍ന്നു വീണത്.

വിമാനത്തിന്‍റെ ക്യാപ്റ്റനും കണ്‍ട്രോള്‍ ടവറും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോയില്‍ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറായതായി ക്യാപ്റ്റന്‍ പറയുകയും നിമിഷങ്ങള്‍ക്കകം ‘മെയ് ഡേ’ കോള്‍ നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Crash-4വിമാനം തകര്‍ന്നു വീണ സ്ഥലത്ത് നാല് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു. കരസേന, റെയ്ഞ്ചേഴ്സ്, പോലീസ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജിന്ന ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

180 ഓളം യാത്രക്കാരെ കയറ്റാനുള്ള ശേഷിയുള്ള എയര്‍ബസ് 320 ആയിരുന്നു ഇത്. എന്നാല്‍, സാമൂഹിക അകലം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചിരിക്കുകയായിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുകയും വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

Crash-5രാജ്യത്തുടനീളം റമദാന്‍ അവസാനിക്കുന്നതും മുസ്ലീം അവധിദിനമായ ഈദുല്‍ ഫിത്വറിന്റെ തുടക്കവും ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം.

51 പുരുഷന്മാരും 31 സ്ത്രീകളും ഒമ്പത് കുട്ടികളുമാണ് യാത്രക്കാരില്‍ ഉണ്ടായിരുന്നതെന്ന് പിഐഎ അധികൃതര്‍ പറഞ്ഞു. പഞ്ചാബ് ബാങ്ക് ചെയര്‍മാന്‍ സഫര്‍ മസൂദ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അന്‍സാര്‍ നഖ്‌വി, മോഡല്‍ സാറാ ആബിദ് എന്നിവരും ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

വിമാനം തകരുന്നതിന് മുമ്പ് അപകടകരമായ രീതിയിലാണ് വന്നതെന്ന് ദൃക്സാക്ഷി ഷൊയ്ബ് ചൗധരി പറഞ്ഞു. ആദ്യം ഒരു വീടിനു മുകളില്‍ തട്ടി പിന്നീട് തകര്‍ന്നു വീണു. എത്രപേര്‍ നിലത്ത് കൊല്ലപ്പെട്ടുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഷൊയ്ബ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശം വളഞ്ഞിരിക്കുകയാണ്.

pakplanecrash-7591രണ്ടും മൂന്നും നിലകളുള്ള വീടുകളാണ് തകര്‍ന്ന പ്രദേശത്തുള്ളതെന്ന് ചൗധരി പറഞ്ഞു. ചില വീടുകള്‍ക്ക് തീ പിടിക്കുകയും ചിലതിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) ഫ്ലൈറ്റ് പികെ 8303 ന്‍റെ പൈലറ്റ് തനിക്ക് രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടുവെന്നും എയര്‍ട്രാഫിക് കണ്‍ട്രോളറുകളുമായുള്ള സംഭാഷണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ‘മെയ്ഡേ, മെയ്ഡേ, മെയ്ഡേ’ എന്ന അന്താരാഷ്ട്ര ദുരിത സന്ദേശം കേള്‍ക്കുകയും ചെയ്യാം. കണ്‍ട്രോള്‍ ടവറുമായുള്ള അവസാന സംഭാഷണത്തില്‍ പൈലറ്റ് രണ്ട് എഞ്ചിനുകളും നഷ്ടപ്പെടുതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചുവെന്ന് പിഎഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീറ്റ് ടവറുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടു.

കോക്പിറ്റ് ഓഡിയോ റെക്കോര്‍ഡിംഗുകളും സാങ്കേതിക ഫ്ലൈറ്റ് ഡാറ്റയും അടങ്ങുന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ബ്ലാക്ക് ബോക്സ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് (സിഎഎ) കൈമാറിയതായി വൃത്തങ്ങള്‍ അറിയിച്ചു.

skynews-pakistan-plane-crash_4996302Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top