Flash News

ജനപ്രിയമായ ബേ മലയാളി അന്താക്ഷരി പയറ്റ് ഫൈനല്‍ റൗണ്ടിലേക്ക്: ബിന്ദു ടിജി

May 22, 2020

 

IMG_4587സാന്‍ ഫ്രാന്‍സിസ്കോ: വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുവാന്‍ ബേ മലയാളി സംഘടിപ്പിച്ച ‘അന്താക്ഷരി പയറ്റ്’ ഏറെ ജനപ്രിയമായി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കുന്നു. ദേശീയ തലത്തില്‍ നടന്ന വിനോദ സംഗീത മത്സരത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെ മെയ് 23 ശനിയാഴ്ച വൈകീട്ട് 5:30ന് (കാലിഫോര്‍ണിയ സമയം ) നടക്കും.

സാമൂഹ്യ സമ്പര്‍ക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മുന്നില്‍ കണ്ട്, അതിനെ അതിജീവിക്കാനുള്ള ഒരു വിനോദ പരിപാടി എന്ന ഉദ്ദേശത്തോടെയാണ് അന്താക്ഷരി പയറ്റ് തുടങ്ങിവെച്ചത്.

ഏപ്രില്‍ നാലിന് തുടങ്ങിയ പരിപാടി ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ജനങ്ങള്‍ നെഞ്ചേറ്റുകയായിരുന്നു. എട്ട് ആഴ്ചകളിലായി പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നും മുപ്പത്തിയാറ് ടീമുകള്‍ ഇതില്‍ പങ്കെടുത്തു . ഇതില്‍ വിജയികളായ വിനയ് നിഷ (ഡിട്രോയിറ്റ്, മിഷിഗണ്‍), ഹരി ടീനു (ഫ്രിമോണ്ട് ), മധു സ്മിത (സാന്‍ ഹോസെ), ഗിരീഷ് രമ്യ (സണ്ണി വെയ്ല്‍), ക്രിസ്റ്റിന്‍ ഷെല്‍ന (മില്‍പിറ്റസ്), ശ്രീജിത് നിഖില (സാന്‍റാ ക്ലാര) എന്നീ ആറു ടീമുകള്‍ ഫൈനലില്‍ മത്സരിക്കും.

സിലിക്കണ്‍ വാലിയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യവും കാസ്കേഡ് (CASCADE) കാലിഫോര്‍ണിയ റിയാലിറ്റി സി.ഇ.ഓ യുമായ മനോജ് തോമസ് ആണ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മലയാളി ബിസിനസ്സിനു കൂടി ഒരു കൈത്താങ്ങാവുന്ന വിധത്തിലാണ് സമ്മാനപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വിജയികളുടെ താമസ സ്ഥലത്തിനടുത്തുള്ള മലയാളി ബിസ്സിനസുകളില്‍ നിന്നും ബേ മലയാളി വാങ്ങുന്ന ക്യാഷ് സര്‍ട്ടിഫിക്കറ്റുകളായിരിക്കും സമ്മാനം.

IMG_4586കോഓര്‍ഡിനേറ്റര്‍മാരായ ജീന്‍ ജോര്‍ജ്, സുഭാഷ് സ്കറിയ, ജിജി ആന്‍റണി, ജോര്‍ജ്ജി സാം വര്‍ഗ്ഗീസ്, എല്‍വിന്‍ ജോണി, നൗഫല്‍ കാപ്പച്ചള്ളി, അനൂപ് പിള്ള എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ബിനു ബാലകൃഷ്ണന്‍, ദീപേഷ് ഗോവിന്ദന്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍. പ്രോഗ്രാം അവതാരക ബിജി പോള്‍. ബിന്ദു ടിജി, റോയ് ജോസ് എന്നിവര്‍ പബ്ലിക് റിലേഷന്‍സ്/മാര്‍ക്കറ്റിംഗ് നിര്‍വഹിച്ചു. ബേ മലയാളി എക്സിക്യൂട്ടീവ് ബോര്‍ഡിലെ സജന്‍ മൂലേപ്ലാക്കല്‍, ജോണ്‍ കൊടിയന്‍, സാജു ജോസഫ് (ഫോമാ ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ പരിപാടിക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമിനു വോട്ട് ചെയ്യുവാനും പ്രേക്ഷകര്‍ക്കുള്ള ചോദ്യോത്തരങ്ങള്‍ക്കും ഈ ലിങ്ക് ഉപയോഗിക്കാം: https://baymalayali.org/audiencepoll

പ്രസിഡണ്ട് ലെബോണ്‍ മാത്യുവിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബേ മലയാളി ജൂണ്‍ ആദ്യപകുതിയില്‍ ഇമ്മിഗ്രേഷന്‍ അറ്റോര്‍ണിയുമായി സംവദിക്കാനുള്ള അവസരവും, കാലിഫോര്‍ണിയയിലെ പ്രതിഭകള്‍ക്ക് സ്വന്തം കഴിവുകള്‍ ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള വേദിയും ഒരുക്കും.

കൂടാതെ മങ്ക (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുമായി സഹകരിച്ച് കോവിഡ് ഹെല്പ്‌ ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫിനാലെ ടീസര്‍ കാണുക:
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top