Flash News

അമേരിക്കന്‍ മലയാളികള്‍ക്ക് “പ്രത്യാശ” യുടെ കൗണ്‍സിലിംഗ് ഞായറാഴ്ച മുതല്‍

May 22, 2020 , ജോസഫ് ഇടിക്കുള.

PRATHYASHA 1ന്യൂയോര്‍ക്ക്: പ്രത്യാശയുടെ തിരിനാളം തെളിയുന്നു, കോവിഡ് 19 ന്‍റെ ഭീതിയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി കഴിഞ്ഞ മാസം തുടങ്ങിയ പ്രത്യാശ ഇന്ത്യയുടെ മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനം ഞായറാഴ്ച മുതല്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നു.

ന്യൂയോര്‍ക്ക് ടൈം ഞായറാഴ്ച രാവിലെ 11:30 ന് തിരുവനന്തപുരത്ത് വച്ച് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് ഇതിന് തുടക്കം കുറിക്കും.

ജനീവ ആസ്ഥാനമായുള്ള വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ റോയ് കള്ളിവയലില്‍, ആന്റോ ആന്‍റണി എംപി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഈ ചടങ്ങില്‍ പങ്കെടുക്കും. അമേരിക്കയിലെ മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറം ഭാരവാഹികളായ അനിയന്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, സൈക്കോതെറാപ്പിസ്റ്റായ ഡോ. ജോര്‍ജ് കാക്കനാട് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

മുപ്പതിലേറെ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ ഈ ചടങ്ങില്‍ പങ്കാളികളാകുമെന്ന് പ്രത്യാശയുടെ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രത്യാശയുടെ ഈ കൗണ്‍സിലിംഗ് സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.

Topic: “Prathyasa USA”
Date: Sunday, May 24, 2020
Time: 11 30 AM (ET)
Join Zoom Meeting
https://us02web.zoom.us/j/310165332
Meeting ID: 310 165 332
Audio call: 301 715 8592
ID 310 165 332 #
Pass word 910498#
PRATHYASHA 2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top