ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് കോടിയിലധികം ജനങ്ങള്‍ക്ക് കൈ കഴുകുന്നതിനുള്ള ശരിയായ സംവിധാനം ഇല്ല, അതിനാല്‍ കൊറോണ വൈറസ് ബാധിച്ച് മറ്റുള്ളവരിലേക്ക് അണുബാധ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്.
സമ്പന്ന രാജ്യങ്ങളിലെ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോപ്പും ശുദ്ധജലവും ലഭിക്കാത്തതിനാല്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ രണ്ട് ബില്യണിലധികം ആളുകള്‍ക്ക് അണുബാധ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ പറഞ്ഞു. കോവിഡ്-19 പടരാനുള്ള സാധ്യത ഏറെ കൂടുതലാണ്. ലോക ജനസംഖ്യയുടെ നാലിലൊന്നാണ് ഈ സംഖ്യ.
എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്പെക്റ്റീവ്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉപസഹാറന്‍ ആഫ്രിക്കയിലെയും ഓഷ്യാനിയയിലെയും 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൈകഴുകാനുള്ള സൗകര്യമില്ല.
കോവിഡ് 19 അണുബാധ തടയുതിനുള്ള പ്രധാന നടപടികളിലൊന്നാണ് കൈ കഴുകല്‍ എന്ന് ഐഎച്ച്എംഇ പ്രൊഫസര്‍ മൈക്കല്‍ ബ്രൗണര്‍ പറഞ്ഞു. പല രാജ്യങ്ങളിലും ഇത് ലഭ്യമല്ല എന്നത് നിരാശാജനകമാണ്. ആ രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും പരിമിതമാണ്.
46 രാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും സോപ്പും ശുദ്ധജലവും ലഭ്യമല്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഇതനുസരിച്ച് ഇന്ത്യ, പാകിസ്ഥാന്, ചൈന, ബംഗ്ലാദേശ്, നൈജീരിയ, എത്യോപ്യ, കോംഗോ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ അഞ്ച് കോടിയിലധികം ആളുകള്‍ക്ക് കൈകഴുകാനുള്ള സൗകര്യമില്ലെന്ന വിലയിരുത്തല്‍ നടത്തി.
ഹാന്‍ഡ് സാനിറ്റൈസര്‍ പോലുള്ള കാര്യങ്ങള്‍ താല്‍ക്കാലിക ക്രമീകരണങ്ങളാണ്. കോവിഡില്‍ നിന്ന് പരിരക്ഷിക്കുന്നതിന് ദീര്‍ഘകാല നടപടികള്‍ ആവശ്യമാണ്. ശരിയായ കൈ കഴുകാത്തതിനാല്‍ പ്രതിവര്‍ഷം 700,000 ല്‍ അധികം ആളുകള്‍ മരിക്കുമെന്ന് ബ്രൗണര്‍ പറഞ്ഞു.
ലോകജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് ഫലപ്രദമായി കൈകഴുകാനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കിലും 1990 നും 2019 നും ഇടയില്‍ പല രാജ്യങ്ങളിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ രാജ്യങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്തിയ രാജ്യങ്ങള്‍ സൗദി അറേബ്യ, മൊറോക്കോ, നേപ്പാള്‍, ടാന്‍സാനിയ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ കൂടാതെ, സ്കൂളുകള്‍, ജോലിസ്ഥലം, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയില്‍ കൈകഴുകാനുള്ള സൗകര്യങ്ങള്‍ വളരെ കുറവാണെന്ന് പഠനം പറയുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
വന്ദേ ഭാരത് മിഷന്: 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍ ഇന്ത്യയിലെ 14 നഗരങ്ങളിലേക്ക് പറക്കും
കൊറോണ വൈറസ് ബാധയേറ്റ് അമേരിക്കയില്‍ എട്ട് വയസ്സുകാരന് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
കൊറോണ വൈറസ് പ്രതിരോധ വാക്സിന് ഉല്പാദിപ്പിച്ച് യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ആദ്യ പരീക്ഷണം വിജയമെന്ന്
കോവിഡ്-19 പേള്‍ ഹാര്‍ബറിനേക്കാള്‍ ഭയാനകമാണെന്ന് ട്രംപ്
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
വിവിധ ജില്ലകളിലായി 80,138 പേര് നിരീക്ഷണത്തില്‍, പുറത്തുനിന്നു വന്ന 24 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
ഇസ്രായേലിന്റെ രഹസ്യ ലാബില്‍ കൊറോണ വൈറസ് വാക്സിന് ഉല്പാദിപ്പിച്ചതായി റിപ്പോര്‍ട്ട്
സംസ്ഥാനത്തിന് ആശ്വാസം, ഇന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, 61 പേര് രോഗവിമുക്തരായി
ലോക്ക്ഡൗണ്‍: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കുറയ്ക്കും
കോവിഡ്-19: അമേരിക്കയില്‍ 1.5 ദശലക്ഷത്തിലധികം കേസുകള്‍, തെക്കന്‍ സംസ്ഥാനങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,373 പേര് മരിച്ചു, ലോക്ക്ഡൗണ്‍ ഒഴിവാക്കലിനുശേഷം ചില രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചു
പിടിതരാതെ കൊവിഡ്; വാക്സിന് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും; ഭാരത് ബയോടെക്കുമായി ഐസിഎംആര്‍ കൈകോര്‍ക്കുന്നു
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഇന്നലെ 6654 പുതിയ കേസുകള്‍, 137 പേര് മരിച്ചു
കോവിഡ്-19: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി, ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യനില ഓണ്‍ലൈനില്‍ അറിയിക്കണം
കോവിഡ്-19 പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു, ലോക്ക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യത്തില്‍ ജനങ്ങള്‍ അതിജീവന യാത്ര ആരംഭിച്ചു
കൊറോണ വൈറസ്: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 6,767 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
Leave a Reply