ഫോമയും ഫൊക്കാനയും തമ്മില്‍ നടത്തുന്ന വിഴുപ്പലക്കു അവസാനിപ്പിക്കണം: പി പി ചെറിയാന്‍

960x0ഡാളസ് : അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം പ്രത്യകിച്ചും മലയാളികള്‍ കോവിഡ് എന്ന മഹാമാരിക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍ സൂം കോണ്‍ഫെറെന്‍സിന്‍റെ പേരില്‍ ഫോമയും ഫൊക്കാനയും തമ്മില്‍ നടത്തുന്ന വിഴുപ്പലക്കു അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍ ആവശ്യപ്പെട്ടു.

ബഹുമാനപെട്ട കേരളത്തിന്‍റെ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ സംബോധന ചെയ്യുന്നതിനും അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന അതീവ ഗൗരവതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുന്നതിനും സമയം കണ്ടെത്തി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടും ആ കോണ്‍ഫ്രന്‍സ് ബഹിഷ്കരിക്കണമെന്ന് പരസ്യ പ്രസ്താവന ഇറക്കിയ ഫോമാ നേതൃത്വം മലയാളി സമൂഹത്തെയും കോറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ലോകത്തിനു തന്നെ മാതൃകയായ കേരള ഗവണ്മെന്റ് തലവനെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ചെറിയാന്‍ അഭിപ്രായപ്പെട്ടു.

സ്ഥാനമാനങ്ങള്‍ പങ്കിടുന്നതിനും, അംഗീകാരം നേടിയെടുക്കുന്നതിനും ഇത്തരം സംഘടനാ നേതൃത്വം വിലകുറഞ്ഞ തന്ത്രങ്ങള്‍ മെനയുന്നത് കാണുമ്പോള്‍ ഇവരോട് സഹതപിക്കുകയല്ലാതെ വേറെ എന്താണ് ചെയ്യുവാന്‍ കഴിയുക?

മെയ് 23 നു ശനിയാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുമായുള്ള സൂം കോണ്‍ഫ്രന്‍സില്‍ അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ ആത്മാര്‍ത്ഥതയുള്ള ചിലരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ടെന്നുള്ളത് പ്രശംസനീയം തന്നെ.

വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി

Print Friendly, PDF & Email

Related News

Leave a Comment