Flash News

ചരിത്രത്തിലാദ്യമായി വെര്‍ച്ച്വല്‍ സൂം സമ്മേളനത്തില്‍ മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

May 23, 2020

PHOTO-2020-05-22-23-34-07ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ 2020-23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മെയ് 22 വെള്ളിയാഴ്ച വൈകിട്ട് ഇസ്റ്റേണ്‍ സമയം എട്ടു മണിക്ക് സൂം വെര്‍ച്ച്വല്‍ മീറ്റിംഗ് വഴി ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുളയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു.

ജീവനുള്ള ദേവനേ എന്ന ഗാനത്തോടെ ആരംഭിച്ച മീറ്റിംഗില്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ സഖ്യത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടന സന്ദേശത്തില്‍ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാ സഖ്യം പ്രവര്‍ത്തകരെയും പ്രശംസിച്ചു.

കൊറോണയുടെ വ്യാപനം ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് ഒരു പുതിയ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് നാളെയിലേക്ക് നാം പ്രവേശിക്കണം. ദേശത്തിന്‍റെ സൗഖ്യം എന്നതാണ് ഈ വര്‍ഷത്തെ സഖ്യത്തിന്‍റെ പഠന വിഷയം. സൗഖ്യദായകനായ കര്‍ത്താവിനോടൊപ്പം ആയിരിക്കണമെന്ന് നാം ശ്രദ്ധിക്കണം. ആരോഗ്യ സം‌രക്ഷണ രംഗത്ത് മുന്‍‌നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും സൗഖ്യദായകനായ കര്‍ത്താവിനെ പകര്‍ന്നു നല്‍കുന്നവരായിത്തീരുവാന്‍ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. മനുഷ്യനന്മയ്ക്കായി നമ്മുടെ ജീവിതം സമര്‍പ്പിക്കുവാന്‍ സഖ്യം പ്രവര്‍ത്തകരെ ആശംസിച്ചുകൊണ്ട് 2020-23 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം തിരുമേനി നിര്‍വഹിച്ചു.

തുടര്‍ന്ന് സഖ്യത്തിന്‍റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡണ്ട് സാം അച്ഛന്‍ 2 ദിനവൃത്താന്തം 7:1416 വാക്യങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. യുവജനസഖ്യം സെക്രട്ടറി ബിജി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു സമഗ്രവിവരണം നല്‍കി. യുവജനസഖ്യം ഏറ്റെടുത്ത ഭദ്രാസനത്തിന്‍റെ മാര്‍ത്തോമ്മാ മീഡിയയുടെ ഫേസ് വണ്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നതായി ബിജി അറിയിച്ചു.

തുടര്‍ന്ന് റവ. കെ ഐ ജോസ്, ജിനേഷ് നൈനാന്‍, റെജി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഷൈജു വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി. തിരുമേനിയുടെ പ്രാര്‍ത്ഥനയോടെയും ആശിര്‍വാദത്തോടെയും ഉദ്ഘാടന സമ്മേളനം സമംഗളം പര്യവസാനിച്ചു. ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം അബ്ബാ ന്യൂസ് യുഎസ്എ വെബ് കാസ്റ്റ് ചെയ്തു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

PHOTO-2020-05-22-23-34-07




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top