Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

റബ്ബര്‍ ട്യൂബിന്‍റെ സഹായത്തോടെ ഓരോ രാത്രിയിലും മൂവായിരത്തോളം തൊഴിലാളികള്‍ യമുനാ നദി മുറിച്ചു കടന്ന് യുപിയിലേക്ക് വരുന്നു: പോലീസ്

May 23, 2020

MIGA_5ec60c7b0d2e6മീററ്റ്: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ കുടിയേറ്റക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ എത്താനുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഹരിയാനയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെത്താനുള്ള ശ്രമത്തില്‍ മൂവായിരത്തോളം കുടിയേറ്റക്കാര്‍ റബ്ബര്‍ ട്യൂബുകളുടെ സഹായത്തോടെ എല്ലാ രാത്രിയിലും യമുന മുറിച്ചുകടക്കുന്നുണ്ടെന്ന് പോലീസ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം കുടിയേറ്റക്കാര്‍ റബ്ബര്‍ ട്യൂബുകളുടെ സഹായത്തോടെ യമുന മുറിച്ചു കടക്കുകയാണെന്നും, മൂവായിരത്തോളം പേര്‍ എല്ലാ രാത്രിയും ഇതുപോലെ പോകുന്നുണ്ടെന്നും ഡിവിഷണല്‍ കമ്മീഷണര്‍ (സഹാറന്‍പൂര്‍) സഞ്ജയ് കുമാര്‍ പറഞ്ഞു.

200 മുതല്‍ 300 രൂപ വരെ കൊടുത്താണ് തൊഴിലാളികള്‍ ഈ ട്യൂബില്‍ യാത്ര ചെയ്യുന്നതെന്നും, എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് നദി മുറിച്ചുകടക്കുവരുടെ ജീവന്‍ അപകടത്തിലാക്കാം.

എങ്ങനെയെങ്കിലും വീട്ടിലെത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ഒരു തൊഴിലാളി പറഞ്ഞു. സര്‍ക്കാര്‍ അവരെ സഹായിച്ചിരുങ്കെില്‍ നന്നായിരുന്നു. പക്ഷേ അവര്‍ക്ക് സഹായം ലഭിക്കാതെ വന്നപ്പോള്‍ ഈ സുരക്ഷിതമല്ലാത്ത പാത സ്വീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്ന് അദ്ദേഹം പറഞ്ഞു.

പണം വാങ്ങി നദിക്ക് കുറുകെ കുടിയേറ്റക്കാരെ കൊണ്ടുവന്ന മൂന്ന് പേരെ അടുത്തിടെ സഹാറന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹരിയാന സര്‍ക്കാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയരായ തൊഴിലാളികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിത പ്രക്രിയയിലൂടെ കടന്നുപോകാത്ത ആയിരക്കണക്കിന് ആളുകളുണ്ടെന്നും സഹാറന്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.

അദ്ദേഹം പറഞ്ഞു, ‘ചില ആളുകള്‍ 200-300 രൂപയ്ക്ക് റബ്ബര്‍ ട്യൂബുകള്‍ നല്‍കുന്നു. ഇത് അപകടകരമാണ്, കാരണം നദിയുടെ ജലനിരപ്പ് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതാണ്, അത്രയും നീണ്ട ജലപരിധി മറികടക്കാന്‍ ഒരു മനുഷ്യന് വളരെ ബുദ്ധിമുട്ടാണ്.’

കുടിയേറ്റക്കാര്‍ വലിയ തോതില്‍ വരുന്നുണ്ടെന്നും ഈ എണ്ണം പ്രതിദിനം 12000-15000 ല്‍ കൂടുതലാണെന്നും ദിനേശ് കുമാര്‍ പറഞ്ഞു. ചിലര്‍ ഔദ്യോഗിക ബസ്സുകളിലൂടെയും ട്രെയിനുകളിലൂടെയും വരുമ്പോള്‍ മറ്റുള്ളവര്‍ നദി മുറിച്ചുകടക്കുന്നതുപോലുള്ള ദുര്‍ഘടമായ പാതയാണ് സ്വീകരിക്കുന്നത്.

നദി മുറിച്ചുകടന്ന ശേഷം പോകുന്നവരുടെ റൂട്ടുകള്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അണുബാധ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ അവിടെ വിന്യസിക്കുകയും നിര്‍ബന്ധിത ക്വാറന്റൈനില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

2017_8$largeimg03_Thursday_2017_225858287


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top