കോവിഡ് 19 ചികിത്സയില്‍ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) കോവിഡ് 19 രോഗികളില്‍ മരണവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ രചയിതാക്കള്‍ കോവിഡ് 19 ചികിത്സയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചു.
ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നിരീക്ഷണ പഠനമാണിത്. കോവിഡ് 19 രോഗികളുടെ ചികിത്സയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് ദോഷം വരുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലേറിയ ചികിത്സയ്ക്ക് ഇത് സുരക്ഷിതമാണ്. എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികള്‍ക്ക് ഒരു പ്രയോജനവും ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
പല രാജ്യങ്ങളും ക്ലോറോക്വിന്, ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവയോ മറ്റേതെങ്കിലും മരുന്നോ ഉപയോഗിച്ച് കോവിഡ് 19 ന്റെ ചികിത്സയായി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ രീതിയില്‍ ഈ മരുന്നുകളുടെ പുനരുപയോഗം ന്യായീകരിക്കുന്നത് ചെറിയ തോതിലുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ബോസ്റ്റണിലെ പഠനത്തിന്റെ പ്രധാന രചയിതാവും ബ്രിഗാം, വിമന്‍സ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഡിസീസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫസര്‍ മന്ദീപ് ആര് മെഹ്റ പറയുന്നു, ‘ക്ലോറോക്വിന് അല്ലെങ്കില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിച്ച് കോവിഡ് 19 രോഗികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്ന് തെളിയിക്കുന്ന ആദ്യത്തെ വലിയ തോതിലുള്ള പഠനമാണിത്. ഇത് മരണ സാധ്യതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.’
മലേറിയയ്ക്കുള്ള പഴയതും ചെലവുകുറഞ്ഞതുമായ മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. ഇത് കോവിഡ് 19 ചികിത്സയ്ക്കുള്ള പ്രായോഗിക ചികിത്സയായി കണക്കാക്കപ്പെടുന്നു. കോവിഡ് 19 രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് യാതൊരു ഫലവുമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
യുഎസിലെ കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിലൂടെ യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും, ഈ മലേറിയ വിരുദ്ധ മരുന്ന് നല്കിയ ധാരാളം ആളുകള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാരകമായ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിനെ ശുപാര്‍ശ ചെയ്യുതിനോ എതിര്‍ക്കുന്നതിനോ ആവശ്യമായ ക്ലിനിക്കല്‍ ഡാറ്റ ഇതുവരെ നിലവിലില്ലെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിന്‍ സ്ഥിരം കഴിക്കുന്നുണ്ടെന്ന് പരസ്യമായി അറിയിക്കുകയും അതിനെ പിന്തുണക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തതിനു ശേഷമാണ് അതിന്റെ ഉപയോഗം വര്‍ദ്ധിച്ചതെന്നും പറയുന്നു.
മലേറിയ വിരുദ്ധ ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കാത്തതിന് നേരിടേണ്ടി വരാവുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, പാരസെറ്റമോള്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവ ചില രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ താല്‍ക്കാലികമായി അംഗീകാരം നല്കി.
ട്രംപ് ഭരണകൂടം 30 ദശലക്ഷത്തിലധികം ഡോസുകള്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഡോസുകളാണ് സംഭരിച്ചത്. അതില്‍ വലിയൊരു ഭാഗം ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.
എന്നാല്‍, അതിനുശേഷം യുഎസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ഹൈഡ്രോക്സിക്ലോറോക്വിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഗുരുതരവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട മാരകമായ പ്രശ്നങ്ങളുണ്ടാകുമെന്നും പറഞ്ഞു.
ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, ക്ലോറോക്വിന് തുടങ്ങിയ മരുന്നുകള്‍ ആശുപത്രികളിലോ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലോ മാത്രമേ ഉപയോഗിക്കാവൂ എന്ന് എഫ്ഡിഎ പറഞ്ഞു.
എന്നാല്‍, ഈ ആഴ്ച ഈ പഠനങ്ങള്‍ ട്രംപ് നിഷേധിക്കുക മാത്രമല്ല, അവ പഠിക്കുന്ന ആളുകള്‍ രാഷ്ട്രീയ പ്രേരിതരാണെന്നും, കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനകളാണിറക്കിയത്.
കൊറോണ വൈറസ് ഒഴിവാക്കാന്‍ താന്‍ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ശാസ്ത്രീയ സ്ഥിരീകരണമില്ലാതെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരേയൊരു രാഷ്ട്രത്തലവന് ട്രംപ് മാത്രമല്ല, ട്രംപുമായി വളരെ അടുപ്പമുള്ള ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്ക്ക് ഈ മരുന്നിന്റെ 3 ദശലക്ഷം ഗുളികകളാണ് ലഭിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ ഈ മരുന്ന് നല്‍കുന്നത് ആരംഭിക്കാന്‍ ഡോക്ടര്‍മാരോട് ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹവും പറയുന്നു.
കൊറോണ വൈറസിന്റെ ഭീഷണി തുടക്കത്തില്‍ അദ്ദേഹം നിഷേധിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു പിന്നീടുള്ള നീക്കം. സ്പെയിനിനെയും ഇറ്റലിയെയും കടത്തിവെട്ടി ബ്രസീല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള രാജ്യമായി മാറി.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍, ബോള്‍സനാരോ ഒരു ആരോഗ്യമന്ത്രിയെ മാറ്റി. രണ്ട് ആരോഗ്യമന്ത്രിമാരും അവരുടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു.
അതേസമയം, കോവിഡ് 19 ആശുപത്രികളില്‍ ജോലി ചെയ്യുന്ന, അനിവാര്യമായ സംരക്ഷണ സാമഗ്രികളില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരെയും, തടങ്കലില്‍ നിരീക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും പോലീസിനേയും കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിയോഗിച്ചു. പ്രതിരോധ മരുന്നായി ഹൈഡോക്സിക്ലോറോക്വിന് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അല്ലാതെ ഈ മരുന്ന് നല്‍കരുതെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
NEW Research—No evidence of benefit for #chloroquine and #hydroxychloroquine in #COVID19 patients, urgent randomised trials are needed: finding from a large observational study of nearly 15,000 patients with #COVID19 & 81,000 controls https://t.co/P4YbYVhRDZ
Thread (1/4) pic.twitter.com/dxo120ngy9
— The Lancet (@TheLancet) May 22, 2020
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply