ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ മീഡിയ

IMG-20200521-WA0033ന്യൂയോര്‍ക്ക്: കോവിഡ് 19 വൈറസ് ബാധയില്‍ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശ്വാസത്തിന്‍റെയും പരിശുദ്ധാത്മ നിറവിന്‍റെയും സാന്ത്വനവും സന്ദേശവും നല്‍കുന്ന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാല്‍ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സൃഷ്ടാവായ പരിശുദ്ധ ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം മനസ്സിന് കുളിര്‍മ്മയും കാതുകള്‍ക്ക് ഇമ്പവും നല്‍കുന്നതാണ്.

വര്‍ഷങ്ങളായി അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിരതാമസമാക്കിയ അലക്സ് തോമസ് രചിച്ച് സെനു തോമസ് ഈണം പകര്‍ന്ന ‘പരമോന്നതാ നിന്‍ തൃക്കൈകളില്‍ പൂര്‍ണ്ണ സമര്‍പ്പണമേകിടുന്നു’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ കെസ്റ്ററാണ്.

നൂറിലധികം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അലക്സ് തോമസിന്‍റെ എഴുപതോളം ഗാനങ്ങള്‍ ആല്‍ബങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അലക്സ് രചിച്ച ഏതാനും ഗാനങ്ങള്‍ വിവിധ കണ്‍വന്‍ഷന്‍ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര സ്കൂളില്‍ മ്യൂസിക് അദ്ധ്യാപകനായ സെനു തോമസ് മാര്‍ത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സേക്രട്ട് മ്യൂസിക്കിലൂടെയും മറ്റ് പല ആല്‍ബങ്ങളിലൂടെയും അയ്യായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ‘റിഥം ഓഫ് പ്രെയ്സ്’ (Rhythm of Praise) എന്ന ഇംഗ്ലീഷ് ആല്‍ബത്തിലും ‘തൃക്കരം’ എന്ന മലയാളം മ്യൂസിക് ആല്‍ബത്തിലും ഇരുവരും ചേര്‍ന്ന് ഗാനരചനയും സംഗീത സംവിധാനവും നടത്തിയിട്ടുണ്ട്.

IMG-20200521-WA0034തോമസ് ചെറിയാന്‍റെ (തമ്പി) നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ മീഡിയയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിക്കുന്നത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍‌തൂക്കം നല്‍കി ന്യൂയോര്‍ക്കിലും കേരളത്തിലെ എല്ലാ ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഇന്‍റര്‍നാഷണല്‍ കോവിഡ്19 വൈറസ് ബാധയില്‍ ലോകമെമ്പാടും മാനസിക സമ്മര്‍ദ്ദത്തില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുതിനും ധൈര്യം പകരുന്നതിനുമാണ് ഈ ഗാന ശ്രംഘല സമര്‍പ്പിക്കുന്നതെന്ന് ഡയറക്ടര്‍ തമ്പി പറഞ്ഞു. ട്രിനിറ്റി മീഡിയായുടെ യൂട്യൂബ് ചാനലിലൂടെ ഈ മനോഹര ഗാനങ്ങള്‍ ഉടന്‍ തന്നെ ഏവര്‍ക്കും ആസ്വദിക്കാവുതാണെന്ന് തമ്പി ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.

സംഗീതവും സംഗീതോപകരണങ്ങളും പഠിപ്പിക്കുന്നതിനായി വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സഹായത്തോടെ സ്കൂള്‍ ഓഫ് ആര്‍ട്ട്സ് എന്ന സ്ഥാപനവും തമ്പിയുടെ നേതൃത്വത്തില്‍ കുറെ വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസ്സുകള്‍ നടത്താന്‍ സാധിക്കാതെ വരുന്നതിനാല്‍ ഉടന്‍തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി തമ്പി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്സ് തോമസ് 7316619817, തമ്പി 9172248665, ജോര്‍ജ്ജ് പി. സ്കറിയ (കേരള) +91 94476 99816.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News