Flash News

മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി സെമിനാര്‍ സംഘടിപ്പിക്കുന്നു

May 24, 2020 , ഷാജി രാമപുരം

Photoന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി കോവിഡ് 19 എന്ന മഹാമാരി മൂലം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന മാനസികാഘാതത്തെ എങ്ങനെ അതിജീവിക്കാം (Post Trauma Issues Facing the Seniors due to the Pandemic) എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സെമിനാറില്‍ ഡോ. എം.വി മാത്യു (ചിക്കാഗോ) മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് ന്യൂയോര്‍ക്ക് സമയം 7 മണിക്ക് സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന വെര്‍ച്ച്വല്‍ സമ്മേളനത്തിലേക്ക് ഭദ്രാസനത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള അറിയിച്ചു.

Meeting ID: 838 0222 0384

Password: 458742




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top