ലോക്ഡൗണ്‍ കാലത്ത് വേറിട്ടൊരു പൗരോഹിത്യ സ്വീകരണം: ജോസ് മാളേയ്ക്കല്‍

01ബാള്‍ട്ടിമോര്‍: കോവിഡ് മഹാമാരിയുടെ ലോക്ഡൗണില്‍ എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും, മതാചാരങ്ങളും വേണ്ടെന്നുവയ്ക്കുæയോ, നീട്ടിവയ്ക്കുകയോ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതാ വേറിട്ടൊരു പൗരോഹിത്യ സ്വീകരണം. ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്ത് ആണ് ലോക്ക്ഡൗണില്‍ തിരുപ്പട്ടം സ്വീകരിച്ച് വ്യത്യസ്തനായത്.

ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതയുടെ മൂന്നാമത്തെ ‘ബേബി പ്രീസ്റ്റ്’ കൂടിയായ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ഇടവകയില്‍നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്ത് ചിക്കാഗോ മാര്‍ തോമാശ്ലീഹാ കത്തീഡ്രലില്‍ വച്ചു മെയ് 16 ശനിയാഴ്ച്ച രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും തിêപ്പട്ടം സ്വീകരിച്ചുകൊണ്ട് തന്റെ ഏറ്റവും വലിയ ജീവിതസ്വപ്നമായിരുന്ന വൈദികവൃത്തിയില്‍ പ്രവേശിച്ചു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് സെമിനാരി പഠനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കി 2018 ല്‍ തിêപ്പട്ടം സ്വീകരിച്ചു വൈദികരായി ഇപ്പോള്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന രണ്ടാം തലമുറയില്‍പെട്ട റവ. ഫാ. കെവിന്‍ മുണ്ടക്കലും, റവ. ഫാ. രാജീവ് വലിയവീട്ടിലും ആണ് രൂപതയിലെ ആദ്യത്തെ ബേബി പ്രിസ്റ്റുകള്‍. വേറിട്ടൊരു തിêപ്പട്ട സ്വീകരണത്തിലൂടെ റവ. ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത് മൂന്നാമനായി ആ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.

02കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വലിയ ആഘോഷങ്ങള്‍ക്കും, ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമുള്ളതിനാല്‍ കാര്‍മ്മികരായ ബിഷപ്പുമാര്‍, വൈദികര്‍, കുടുംബാംഗങ്ങള്‍, ഗായകര്‍, ശുശ്രൂഷികള്‍ എന്നിവരുള്‍പ്പെടെ വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഈ മംഗളകര്‍മ്മത്തില്‍ നേരിട്ടു പങ്കെടുക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ ശാലോം ടി. വി. യുടെ ലൈവ് സ്റ്റ്രീമിംഗിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലിêìകൊണ്ട് ബന്ധുക്കള്‍ക്കും, മിത്രങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും തത്സമയം പരിപാടികള്‍ വീക്ഷിക്കാന്‍ സാധിച്ചു.

കോട്ടയം ജില്ലയിലെ എêമേലി ഫാത്തിമാസദനം (മംഗലത്ത്) പോള്‍, ഡോളി ദമ്പതികളുടെ മൂത്തമകനായ മെല്‍വിന്‍ æടുംബത്തോടൊപ്പം ആറാമത്തെ വയസില്‍ അമേരിക്കയിലെത്തി ബാള്‍ട്ടിമോറില്‍ സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനയുടെ സഫലീകരണമാണ് മെല്‍വിന്റെ തിരുപ്പട്ട സ്വീകരണം. കൗമാരപ്രായത്തില്‍ ജീസസ്‌യൂത്ത് മിനിസ്ട്രിയിലൂടെ ഹെയ്ത്തിയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നതിന് കിട്ടിയ അവസരം മെല്‍വിന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു.

03ഫാ. മെല്‍വിന്റെ പൗരോഹിത്യവിളിയില്‍ കൈത്താങ്ങായവര്‍ പലരാണ്. മതാപിതാക്കളെകൂടാതെ രൂപതാമെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, രൂപതയിലെ ഇപ്പോഴത്തെ വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വൊക്കേഷന്‍ ഡയറക്ടറും ഇപ്പോള്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളി വികാരിയുമായ ഫാ. വിനോദ് മഠത്തിപറമ്പില്‍, ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളി വികാരി ഫാ. വില്‍സണ്‍ ആന്റണി, സെ. അല്‍ഫോന്‍സാ മുന്‍ വികാരിമാരായ ഫാ. ജയിംസ് നിരപ്പേല്‍, ഫാ. സിബി ചിറ്റിലപ്പിള്ളി, രൂപതാ ചാന്‍സലര്‍ ഫാ. ജോണിçട്ടി പുലിശ്ശേരി, പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ പല കാലഘട്ടങ്ങളിലായി ഫാ. മെല്‍വിന്റെ വിശ്വാസവളര്‍ച്ചയ്ക്ക് സഹായകമായി.

തിരുപ്പട്ടസ്വീകരണത്തിന്റെ പിറ്റെദിവസം ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് സ്വന്തം ഇടവകയായ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളിയില്‍ നവവൈദികന്‍ പ്രഥമദിവ്യബലി അര്‍പ്പിച്ചു. ഇടവകവികാരി ഫാ. വില്‍സണ്‍ ആന്റണി, ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി ഫാ. വിനോദ് മഠത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

ഫോട്ടോ: ശാലോം ടി. വി.

04 05


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment