കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു

Coronavirus-New-York-Times-1ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച് 96,046 പേര്‍ മരിച്ചു. അണുബാധ പിടിപെട്ടവരുടെ എണ്ണം 1,622,990 ആയി ഉയര്‍ന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരണസംഖ്യ ഒരു ലക്ഷത്തോളമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരുകളുടെ ഒരു നീണ്ട പട്ടിക ന്യൂയോര്‍ക്ക് ടൈംസിന്റെ ഞായറാഴ്ച പതിപ്പിന്റെ ഹോം പേജില്‍ പ്രസിദ്ധീകരിച്ചു.

ആറ് നിരകളിലായി രാജ്യത്തുടനീളം ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ പേരും സംക്ഷിപ്ത വിവരണവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘യുഎസ് ഡെത്ത് 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം’ (യുഎസില്‍ ഏകദേശം ഒരു ദശലക്ഷം മരണങ്ങള്‍, കണക്കാക്കാനാവാത്ത നഷ്ടം) എന്ന തലക്കെട്ടും കൊടുത്തിട്ടുണ്ട്. ഉപശീര്‍ഷകത്തില്‍ ‘ഇത് വെറും പേരുകള്‍ മാത്രമല്ല, അവര്‍ നമ്മളായിരുന്നു’ എന്നും കൊടുത്തിട്ടുണ്ട്.

പൊതുവായ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്സ് എന്നിവയ്ക്ക് പകരമായി ഈ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്ന് ഗ്രാഫിക്സ് ഡെസ്കിന്‍റെ അസിസ്റ്റന്‍റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍ പറഞ്ഞു.

ചിത്രങ്ങളില്ലാത്ത ഒരു മുന്‍ പേജ് ന്യൂയോര്‍ക്ക് ടൈംസിന്റെ ചരിത്രത്തില്‍ ഉണ്ടായതായി തനിക്ക് ഓര്‍മയില്ലെന്ന് ടൈംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോം ബോഡ്കിന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment