കോവിഡ്-19: ആഴ്ചകള്‍ക്കുശേഷം ന്യൂയോര്‍ക്കില്‍ മരണ സംഖ്യ കുറഞ്ഞു: ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമൊ

WireAP_786c4e304a364cc094d952fed6a09df9_16x9_992ആല്‍ബനി: ആഴ്ചകള്‍ക്കുശേഷം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 ഏറ്റവും കുറഞ്ഞ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗവര്‍ണ്ണര്‍ ആന്‍‌ഡ്രൂ ക്വോമോ. ഇത് ഒരു സുപ്രധാന നേട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഏപ്രില്‍ 8-ന് 799 മരണങ്ങളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ശനിയാഴ്ച 84 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 100 ല്‍ താഴെയാക്കുന്നത് അസാധ്യമായിരുന്നു എന്ന് ക്വോമോ പറഞ്ഞു.

‘ഒരു ദിവസം മരിച്ചവരുടെ എണ്ണം 100 ല്‍ താഴെയാക്കാന്‍ ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. അതിനുവേണ്ട എല്ലാ മുന്‍‌കരുതലുകളും ഞങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയായിരുന്നു. അത് ഫലം കണ്ടു എന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി,’ അദ്ദേഹം പറഞ്ഞു.

യുഎസിലെ കൊറോണ വൈറസിന്‍റെ കേന്ദ്രമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment