കാനഡ: മുഖ്യമന്ത്രി പിണറായി വിജയന്റെ നോര്‍ത്ത് അമേരിക്കന്‍ മലാളികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ബൈജു പകലോമറ്റത്തിന്റെ ചോദ്യത്തിന് മറുപടിയായി പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രയാസം മനസിലാക്കുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, നിലവില്‍ വായ്പാ തിരിച്ചടവിനു ഒരു വര്‍ഷത്തെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ പലിശ ഇളവു നല്‍കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്തു താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്കും ഇതര വായ്പകള്‍ക്കും പലിശയിളവും കാലാവധി നീട്ടിക്കൊടുക്കലും ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയാണ് ഐഎപിസിക്ക് വേണ്ടി ബൈജു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തന മേഖലയിലേക്കു കൂടുതല്‍ ആളുകളെ പരിശീലിപ്പിക്കുന്നതിനുമായി 2013ല്‍ സ്ഥാപിച്ച സംഘടനയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും, തൊഴില്‍ സാഹചര്യവും നിലവാരവും ഉയര്‍ത്തുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഐഎപിസി നടത്തിവരുന്നത്. ഐഎപിസി നാഷണല്‍ കോ ഓര്‍ഡിനേറ്ററായ ബൈജു പകലോമറ്റത്തെയാണ് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ഐഎപിസി ചുമതലപ്പെടുത്തിയത്.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ജോസഫ് ചാലില്‍, വൈസ് ചെയര്മാന് ഡോ. മാത്യു ജോയ്സ്, ഫൗണ്ടിംഗ് ചെയര്മാന് ജിന്‍സ്മോന്‍ പി സക്കറിയ, നാഷണല്‍ പ്രസിഡന്റ് ഡോ. എസ് എസ് ലാല്‍, നാഷണല്‍ ജനറല്‍ സെക്രട്ടറി ബിജു ചാക്കോ, നാഷണല്‍ ട്രഷറര്‍ രജി ഫിലിപ്പ് , ഡയറക്റ്റര്‍ ബോര്‍ഡ് സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. ബൈജു പി.വി, തമ്പാനൂര്‍ മോഹന്‍, മിനി നായര്‍, പ്രസ്സ് ക്ലബ് ഭാരവാഹിയായ ആഷ്ലി ജോസഫ്, ടൊറോന്റോ ചാപ്റ്റര്‍ പ്രസിഡന്റ് ബിന്‍സ് മണ്ഡപം, നയാഗ്ര ഫാള്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ആസാദ് ജയന്, അല്‍ബെര്‍ട്ട ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, വാന്‍കൂവര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മഞ്ജു കോരത് എന്നിവരും, പ്രവാസികളായ മലയാളി വിദ്യാര്‍ഥികളും, നോര്‍ത്ത് അമേരിക്കയിലുള്ള നിരവധി സംഘടനാ നേതാക്കളും പ്രവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ബൈജു പകലോമറ്റത്തിന് ആശംസകള്‍ അറിയിച്ചു. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റും, ഫൊക്കാന റീജിയണല്‍ പ്രസിഡന്റും കൂടിയാണ് ബൈജു പകലോമറ്റം.
ആസാദ് ജയന്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply