Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4   ****    അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റം; ഇന്ത്യക്ക് അനുകൂലമായി യു എസ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു   ****    ഇന്ത്യ മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടിനായി 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു   ****    സ്വാതന്ത്ര്യ ദിനം 2020: രാമക്ഷേത്രം മുതൽ ആത്മ നിർഭർ ഭാരത് വരെ; പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് കാതോര്‍ത്ത് ജനങ്ങള്‍   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000   ****    ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി   ****   

സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്‍

May 25, 2020 , പി.പി. ചെറിയാന്‍

thumbnail_Image (2)ഡാളസ്: സൂമിനു സമാനമായ കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന്‍ രംഗത്തുവന്നു. കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വീഡിയോ കോണ്‍ഫറന്‍സിന്‍റെ പ്രസക്തി വര്‍ധിപ്പിച്ചതാണ് ആയുഷ് കുര്യനെ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടത്തത്തിലേക്ക് പ്രേരിപ്പിച്ചത്.

ഡാളസ് കൗണ്ടിയിലെ റോളലറ്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ആയുഷ് കുര്യന്‍, മൂന്നു മാസം മുന്പാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യമൊന്നും വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ലെങ്കിലും അധ്യാപകരുടേയും മാതാപിതാക്കളുടേയും കലവറയില്ലാത്ത പിന്തുണയും പ്രേരണയുമാണ് “കോളര്‍’ എന്ന വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്യുന്നതിന് സഹായിച്ചതെന്നു ആയുഷ് പറഞ്ഞു.

ഗൂഗിള്‍ പ്ലെയില്‍നിന്നും കോളര്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുമെന്നും ഇതിന്‍റെ ഓഡിയോ വീഡിയോ ക്വാളിറ്റി സൂമിനോളം മികച്ചതാണെന്നും ആയുഷ് അവകാശപ്പെട്ടു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ആദ്യമായി ഇന്ത്യയിലെ തന്‍റെ കൂട്ടുകാരനെയാണ് ആദ്യമായി ബന്ധപ്പെട്ടതെന്നും ഇതു സൗജന്യവും വളരെ സുരക്ഷിതവുമാണെന്നും ആയുഷ് പറയുന്നു.

പ്രൊവേര്‍ഷന്‍ നിര്‍മിച്ച് 5 ഡോളര്‍ വരെ ഫീസ് ഏര്‍പ്പെടുത്തുവാനാണ് പരിപാടിയെന്നും ഇതില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 50 ശതമാനം യുനിസെഫ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് സംഭാവന നല്‍കുമെന്നും ആയുഷ് പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ഏബ്രഹാം കുര്യന്‍റേയും (വില്‍സണ്‍) മിനിയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് . സഹദോരി ആഷ്‌ലി.

thumbnail_Image



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top