ഒറിഗോണ്‍: ഇരട്ട മുഖവുമായി ജനിച്ച പൂച്ചക്കുഞ്ഞുങ്ങള്‍ കൗതുകമാവുന്നു. ഒറിഗോണിലെ കിംഗ് കുടുംബത്തിലാണ് അപ്രതീക്ഷിത അതിഥികളായി ഇരട്ടമുഖമുള്ള പൂച്ചക്കുട്ടി ജനിച്ചത്. വളർത്തു പൂച്ച പ്രസവിച്ച ആറ് കുഞ്ഞുങ്ങളിൽ ഒരെണ്ണമാണ് വിചിത്ര ശരീരഭാഗങ്ങളുമായി ജനിച്ചത്.
രണ്ട് ജോഡി കണ്ണുകളും നാസാദ്വാരങ്ങളും രണ്ട് വായകളും പൂച്ചക്കുഞ്ഞിനുണ്ട്. രണ്ട് മുഖങ്ങളോട് കൂടി പിറന്ന കുട്ടികളെ രണ്ട് വ്യക്തിത്വങ്ങളായി കാണുകയാണെന്നും അതിനാൽ അവയ്ക്ക് രണ്ട് പേരുകൾ നൽകുകയാണെന്നും മിസ്സിസ് കിംഗ് പറഞ്ഞു. ‘ബിസ്കറ്റെന്നും ഗ്രേവിയെന്നുമാണ്‘ അവർ കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്.
ഇത്തരത്തിൽ രണ്ട് മുഖങ്ങളുമായി ജനിക്കുന്ന പൂച്ചക്കുട്ടികൾ സാധാരണയായി ജനിച്ച് ഒരു ദിവസത്തിനുള്ളിൽ ചത്തു പോകുകയാണ് പതിവെന്ന് വെറ്റിനറി വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇവയെ മരണത്തിന് വിട്ടു കൊടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് കിംഗ് ദമ്പതികളും ഇവരുടെ കുട്ടികളും. ഇരട്ടത്തലയുമായി ജനിച്ച ഫ്രാങ്ക്, ലൂയി എന്നീ പൂച്ചക്കുട്ടികൾ പതിനഞ്ച് വർഷം ജീവിച്ച് 2006ൽ ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയത് ഇവർ ചൂണ്ടിക്കാട്ടുന്നു.
പൂച്ചക്കുട്ടികളെ നന്നായി പരിചരിച്ച് പ്രാർത്ഥനയോടെ പരിപാലിക്കുന്ന ഇവരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply