Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

ഒരു സിനിമയുടെ അരുംകൊല, ഓര്‍മകളുമായി ‘ഡാം 999’

May 26, 2020 , Indywood

Dr. Sohan Roy (2)2020 ജൂലൈ മാസം തകരുമെന്ന് നോസ്റ്റര്‍ഡാമസ് പ്രവചിച്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ച മുന്‍കൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റു പോലും രണ്ടു ദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറിലേക്ക് ദിവസേന പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സ്വയം ഒഴുകിയെത്തുക. സുപ്രീം കോടതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം തുടരുക. സിനിമാ സംഘടനകള്‍ വഴി പോസ്റ്റര്‍ പോലും പതിയ്ക്കാന്‍ സമ്മതിയ്ക്കാതിരിക്കുക. പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്ന തീയറ്ററുകളോട് കിട്ടിയ തുക മുഴുവന്‍ ഫൈന്‍ ആയി അടയ്ക്കാന്‍ പറഞ്ഞത് പ്രദര്‍ശനം നിര്‍ത്തിയ്ക്കുക, മലയാളികള്‍ നെഞ്ചിലേറ്റിയ, ഓസ്‌കാറിന്റെ പടിവാതില്‍ കണ്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകള്‍ പോലും എടുക്കാതിരിപ്പിക്കുക. IMDb റേറ്റിംഗ് തകര്‍ക്കാന്‍ നൂറു കണക്കിന് സൈബര്‍ പോരാളികളെ ഇറക്കുക. ഒരു സിനിമയെ ഇങ്ങനെ നിഷ്ഠൂരമായി അരുംകൊല കൊല ചെയ്ത സംഭവം ലോക സിനിമാചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. മലയാളിയായ ഡോ. സോഹന്‍ റോയിയുടെ സംവിധാനത്തില്‍, ഒരു അണക്കെട്ടില്‍ കൊള്ളിക്കാവുന്നത്ര പുതുമകളുമായി 2011 ല്‍ പുറത്തിറങ്ങിയ ‘ഡാം 999 ‘ എന്ന ഈ ചിത്രത്തിന്ഓരോ ആറു മാസവും പുതുക്കപ്പെടുന്ന നിരോധനാജ്ഞ 9 വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാര്‍ച്ച് 20-ന് വീണ്ടു പുതുക്കപ്പെട്ടു.

മനസ്സിന്റെ അണക്കെട്ടില്‍ മുങ്ങിപ്പോകുമായിരുന്ന ഇത്തരത്തിലുള്ള ഒട്ടനവധി വിവാദ സിനിമകള്‍ക്കാണ് കൊറോണക്കാലത്തെ അവധി ദിനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വീണ്ടും ജീവന്‍ പകര്‍ന്നത് . അങ്ങനെ , ഒന്‍പത് വര്‍ഷം മുന്‍പ് ‘ഒന്‍പതുകള്‍ ‘ കൊണ്ട് കൗതുകങ്ങള്‍ സൃഷ്ടിച്ച് പത്താം ആനിവേഴ്‌സറിക്ക് തയാറെടുത്തു നില്‍ക്കുന്ന ഒരു ഹോളിവുഡ് സിനിമ, ഇപ്പോള്‍ സേര്‍ച്ച് എഞ്ചിനുകളില്‍ വീണ്ടും നിറയുകയാണ്.

ഒന്‍പത് പ്രധാന കഥാപാത്രങ്ങള്‍, ഒന്‍പത് ലൊക്കേഷനുകള്‍, ഒന്‍പത് രസങ്ങള്‍, ഒന്‍പത് പാട്ടുകള്‍. നഷ്ടപ്രണയത്തിന്റെ ഒന്‍പത് ഭാവങ്ങള്‍, ഒന്‍പത് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കള്‍, ഒന്‍പത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒന്‍പത് ചികിത്സാ രീതികളിലുള്ള ആയുര്‍വ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒന്‍പത് രീതികളില്‍ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒന്‍പത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുള്ളത്.

‘ഡാം 999 ‘ ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതിനു പുറമേ, സോഹന്‍ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്‌കാര്‍ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) ‘പെര്‍മെനന്റ് കോര്‍ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സിനിമ പുറത്തിറങ്ങിയതു തന്നെ വിവാദങ്ങളുടെ ഒരു ‘വാട്ടര്‍ ബോംബ് ‘ തുറന്നുവിട്ടുകൊണ്ടാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മടിത്തട്ടില്‍ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈ സിനിമയിലെ രംഗങ്ങളിലൂടെ, അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച മനുഷ്യ സ്‌നേഹികള്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍, സിനിമയുടെ പ്രദര്‍ശനം തന്നെ നിരോധിക്കുകയായിരുന്നു തമിഴ്‌നാട് ചെയ്തത്.

മലയാളിയായ ഡോ. സോഹന്‍ റോയിയുടെ സംവിധാനത്തില്‍, ഒരു അണക്കെട്ടില്‍ കൊള്ളിക്കാവുന്നത്ര പുതുമകളുമായി 2011 ല്‍ പുറത്തിറങ്ങിയ ‘ഡാം 999 ‘ എന്ന ഈ ചിത്രം ഓസ്കാറിന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതിനു പുറമേ, സോഹന്‍ റോയ് തന്നെ രചിച്ച ഇതിന്‍റെ തിരക്കഥ, ഓസ്കാര്‍ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) ‘പെര്‍മെനന്‍റ് കോര്‍ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Dam 999 Poster2011ല്‍ ഈ സിനിമ പുറത്തിറങ്ങിയതു തന്നെ വിവാദങ്ങളുടെ ഒരു ‘വാട്ടര്‍ ബോംബ് ‘ തുറന്നുവിട്ടുകൊണ്ടാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മടിത്തട്ടില്‍ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈ സിനിമയിലെ രംഗങ്ങളിലൂടെ, അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച മനുഷ്യ സ്‌നേഹികള്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍, സിനിമയുടെ പ്രദര്‍ശനം തന്നെ നിരോധിക്കുകയായിരുന്നു തമിഴ്‌നാട് ചെയ്തത്.

ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന അണക്കെട്ടുകള്‍ക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്ക്കുമായി അണയ്ക്കുവാനുള്ള ശക്തിയുമുണ്ടെന്ന് ഈ ചിത്രത്തിന്റെ സംവിധായകനോട് പറഞ്ഞത് ചരിത്രങ്ങളാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചില്‍ 250000 ആളുകളെയാണ് ചൈനയിലെ ബാങ്കിയ ഡാം കൊന്നൊടുക്കിയത്. 6ലോകത്തിലെ തന്നെ പഴക്കം ചെന്ന ഡാമുകളിലെ ഏറ്റവും ഉയരം കൂടുതലുള്ള അണക്കെട്ട് എന്ന് വിക്കി പീഡിയ വിശേഷിപ്പിക്കുന്ന മുല്ലപെരിയാറിന്, ബാങ്കിയ ഡാമിന്റെ ഏഴ് ഇരട്ടി ഉയരമുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് അതില്‍ ജലത്തിനൊപ്പം സംഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിയുടെ ആഴം നമുക്ക് വ്യക്തമാവുക.

വികാരങ്ങളും വിചാരങ്ങളുമുള്ള ഏതൊരു മനുഷ്യനേയുമെന്ന പോലെ സോഹന്‍ റോയിയേയും ഇരുത്തി ചിന്തിപ്പിച്ചതും ഇതായിരുന്നു. തുടര്‍ന്ന് ‘Dams : The Lethal Water Bombs ‘ എന്ന ഡോക്യൂമെന്ററി ചിത്രീകരിച്ച്, തന്റെ ആശങ്കകള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു. തൊട്ടടുത്ത മാസം ഹോളിവുഡില്‍ നടന്ന ലോസ് ആഞ്ചലസ് മൂവി ഫെസ്റ്റിവല്‍, മൂവി അവാര്‍ഡ്‌സ്, എന്നീ സിനിമാ മേളകളില്‍ നിന്ന് മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഈ ഹ്രസ്വചിത്രം, തുടര്‍ന്നങ്ങോട്ട് ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.

ഇരുപത്തിയൊന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചെങ്കില്‍, ഇതേ പ്രമേയത്തിലുള്ള ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ലഭിക്കാവുന്ന അപാരമായ സാധ്യതകളാണ് ഒരു വലിയ ക്യാന്‍വാസില്‍ സിനിമ ചെയ്യുന്നതിലേക്ക് സംവിധായകനെ നയിച്ചത്. ആകസ്മിക ദുരന്തം പ്രമേയമാക്കിയ ‘ടൈറ്റാനിക്കി’ നെക്കാള്‍, ഒരു മനുഷ്യനിര്‍മ്മിത ദുരന്തം പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രത്തിലൂടെ, സിനിമ എന്ന കലയുടെ യഥാര്‍ത്ഥ ലക്ഷ്യമായ ബോധവല്‍ക്കരണ പ്രക്രിയയും സംവിധായകന്‍ മനസ്സില്‍ക്കണ്ടു. ഒരു വലിയ ദുരന്തത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്നോര്‍ക്കാതെ 16 വര്‍ഷത്തെ തന്റെ സമ്പാദ്യം മുഴുവനാണ് 10 മില്യന്‍ ഡോളര്‍ ബഡ്ജറ്റില്‍ ഒരുക്കിയ കന്നിച്ചിത്രത്തിനു വേണ്ടി സംവിധായകന്‍ നീക്കി വച്ചത്.

ഒട്ടനവധി പ്രത്യേകതകളോടെയാണ് ‘ഡാം 999 ‘ റിലീസിംഗിന് തയ്യാറെടുത്തത്. പതിനാറ് ദേശീയ പുരസ്‌കാര ജേതാക്കള്‍ അണിനിരന്ന സിനിമ, 2D യില്‍ നിന്ന് 3D യിലേക്കുള്ള ‘കണ്‍വേര്‍ഷന്‍ ടെക്‌നോളജി’ പ്രവര്‍ത്തികമാക്കിയ ആദ്യ ഇന്ത്യന്‍ സിനിമ, ഒരേസമയം അഞ്ച് ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കപ്പലില്‍ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയില്‍ വാട്ടര്‍ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോര്‍മാറ്റില്‍ നിര്‍മ്മിയ്ക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമ, ലോക പ്രശസ്ത നിര്‍മ്മാണവിതരണക്കമ്പനി ‘വാര്‍ണര്‍ ബ്രോസ്’ വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുന്‍പേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ, തിലകന്‍ വിവാദവും മുല്ലപ്പെരിയാറും ചേര്‍ന്ന് വാര്‍ത്തകളിലൂടെ സൂപ്പര്‍ ഹിറ്റ് ആക്കിയ സിനിമ, തുടങ്ങി റിലീസിംഗിനും കിട്ടി പുതുമകള്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും നിറഞ്ഞ ‘ഒന്‍പത് ‘ പ്രത്യേകതകള്‍.

റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പര്‍ ഹിറ്റാ’യിരുന്നു.

ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് 12 ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999.

2013 ല്‍ തന്നെ നടന്ന സിനിറോക്കോം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഡയറക്ടര്‍ ‘, ‘ബെസ്റ്റ് ഫീച്ചര്‍ ഫിലിം’ എന്നീ അവാര്‍ഡുകള്‍ ;

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഹെല്‍ത്ത് & കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ നിന്ന് ‘സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ‘, ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’, ‘ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവല്‍ ‘ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍; സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാര്‍ഡ് ‘, തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ‘ഡാം 999’ ആ വര്‍ഷം നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിലെ ‘ആന്റിഗ്വ & ബാര്‍ബുദ ‘ ഫിലിം ഫെസ്റ്റിവലില്‍ വച്ച് ‘ജഡ്ജസ് ഫേവറിറ്റ് ‘ പുരസ്‌കാരത്തിനും ഈ ചിത്രം അര്‍ഹമാവുകയും, തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ റോയിയെ പ്രത്യേക പുരസ്‌കാരം നല്‍കി സംഘാടകര്‍ ആദരിക്കുകയും ചെയ്തിരുന്നു.

വിശ്വ പ്രസിദ്ധമായ ടെഹ്‌റാന്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മലേഷ്യയിലെ കോലാലംപൂര്‍ എക്കോ ഫിലിം ഫെസ്റ്റിവല്‍, അമേരിക്കയിലെ ചെയിന്‍ NYC ഫിലിം ഫെസ്റ്റിവല്‍, ലൂയിസ്വില്ലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ട്രിനിറ്റി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലാഫ്‌ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ സാലെന്റ്റോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഗ്ലോബല്‍ മ്യൂസിക്ക് അവാര്‍ഡും കരസ്ഥമാക്കി.

Dam 999 Poster (1) Dam 999 Poster (2) Dam 999 Poster (3)Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top