Flash News

നന്മക്കു കോവിഡിനെക്കാള്‍ വലിയ സാമൂഹിക വ്യാപനം നടത്തുവാന്‍ കഴിയണം: കര്‍ദിനാള്‍ ക്ളീമിസ്

May 26, 2020 , പി.പി. ചെറിയാന്‍

clemisഹൂസ്റ്റണ്‍: കോവിഡ് 19 സമ്മാനിച്ചിരിക്കുന്ന അസാധാരണ സന്ദര്‍ഭത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ എങ്ങനെ അതിജീവിക്കുവാന്‍ കഴിയുമെന്നും സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ഹൃദയ സാമീപ്യം എങ്ങനെ കാത്തുസൂക്ഷിക്കുവാന്‍ കഴിയുമെന്നും നല്ല മനസ്സുള്ള കുറേ ആളുകള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ടെന്ന് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ പറഞ്ഞു.

ഒരു മാസം മുന്‍പ് പ്രത്യാശ ഇന്ത്യ എന്ന പേരില്‍ ആരംഭിച്ച പദ്ധതി മാനസിക സംഘര്‍ഷം അനുഭവിക്കുന്ന നൂറു കണക്കിനാളുകള്‍ക്ക് സഹായകരമായതിനെ തുടര്‍ന്ന്, അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. യുഎസ്എ പ്രത്യാശയുടെ ഉദ്ഘാടനം മേയ് 25 ഞായറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ.

നാം ഇന്ന് അഭിമുഖീകരിക്കുന്നത് വലിയ ഭാരമാണ്. അസാധ്യമാണെന്നൊക്കെ കരുതിയിരിക്കുന്നതിനേക്കാള്‍, ആത്മ വിശ്വാസത്തോടെ ദൈവാഭിമുഖ്യത്തില്‍ ഉറച്ചു നിന്നുകൊണ്ടു നന്മ ചെയ്യുന്നതിന് നമുക്ക് സാധിക്കുമെന്നുള്ള തെളിവാണ് പ്രത്യാശ എന്ന പദ്ധതിയുടെ ആഗോളതലത്തിലേക്കുള്ള വളര്‍ച്ചയെന്നും ബാവ ചൂണ്ടിക്കാട്ടി.

നമുക്ക് നാം വിചാരിക്കുന്ന ഒരു പരിധിക്കുപുറത്തേക്ക് കടന്ന് നന്മയുടെ വ്യാപനം നടത്തുവാന്‍ കഴിയണം. കൊറോണക്ക് മാത്രമല്ല വ്യാപനം നടത്തുവാന്‍ കഴിയുക എന്ന് നമ്മുടെ പ്രവര്‍ത്തിയിലൂടെ തെളിയിക്കണമെന്നും ബാവ ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ ഭൂപടത്തില്‍ കൊച്ചു കേരളം സ്ഥാനം പിടിച്ചിരിക്കുന്നതു വിവിധ കാരണങ്ങളാലാണ്. എന്നാല്‍ നാം ഒരുമിച്ചു അതിനെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കാണിച്ച ഹൃദയ വിശാലത തുടര്‍ന്നും നിലനിര്‍ത്തുന്നതിന് കഴിയണമെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു. പ്രത്യാശയുടെ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും ബാവ നേര്‍ന്നു.

clemis1



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top