Flash News

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറിപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി

May 26, 2020 , കെ എം സാബിര്‍ അഹ്‌സന്‍

fraterntiy palakad

അകലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്ന ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്ന ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

പാലക്കാട്: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കാനായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചു.

ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന പാലക്കാട് ബിഗ് ബസാര്‍ സ്‌കൂളിലേക്ക് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം ഫ്രറ്റേണിറ്റി മാസ്ക്കുകളും സാനിറ്റൈസറും എത്തിച്ചു നല്‍കി. പ്രിന്‍സിപ്പള്‍ സീനത്തിന് ജില്ലാ വൈസ് പ്രസിഡന്‍റ് റഷാദ് പുതുനഗരം, മണ്ഡലം കണ്‍വീനര്‍ ത്വാഹ എന്നിവര്‍ ചേര്‍ന്ന് സാമഗ്രികള്‍ കൈമാറി.

സ്‌കൂളിലെ ഫ്രറ്റേണിറ്റി ക്ലാപ് റെപ് അഭിഷേക്, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളില്‍ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി കൊറോണ പ്രതിരോധ ബൂത്ത് സ്ഥാപിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്ക്കും സാനിറ്റൈസറും നല്‍കി. അകലൂര്‍ ഗവ. ഹൈസ്‌കൂളിലേക്ക് മാസ്ക്കും സാനിറ്റൈസറും നല്‍കുകയും ദിനേന പരീക്ഷക്ക് ശേഷമുള്ള ക്ലാസ് മുറികള്‍ അണുവിമുക്തമാക്കല്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ചൊവ്വാഴ്ച ആദ്യ ദിവസത്തെ ശുചീകരണം നിര്‍വഹിച്ചു. സബിന്‍, ഷഹ്ബാസ്, ഫഹദ്, ആദില്‍, അല്‍ത്താഫ്, അഫ്സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ സ്‌കൂളുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top