Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4   ****    ഇന്ത്യ മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടിനായി 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു   ****    സ്വാതന്ത്ര്യ ദിനം 2020: രാമക്ഷേത്രം മുതൽ ആത്മ നിർഭർ ഭാരത് വരെ; പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് കാതോര്‍ത്ത് ജനങ്ങള്‍   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000   ****    ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി   ****    മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തം: ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി 15 പേരെക്കൂടി കണ്ടെത്താനുണ്ട്   ****   

സിക്കിം അതിര്‍ത്തിയിലെ ലഡാക്കില്‍ 5000ഓളം സൈനികരെ ചൈന വിന്യസിച്ചതോടെ ഇന്ത്യയും പോരിനായി തയ്യാറെടുക്കുന്നു; കാര്‍ഗിലിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമെന്ന് ഇന്ത്യ

May 26, 2020

india-china-faceoff-1ലഡാക്കില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചതോടെ ഇന്ത്യന്‍ സൈന്യവും ജാഗരൂകരായി. എന്തും സംഭവിക്കാമെന്ന നിലപാടിലാണ് ഇരുവിഭാഗവും. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലും ഇരുരാജ്യങ്ങളുടെയും സൈനികര്‍ കൊമ്പുകോര്‍ക്കാന്‍ സാഹചര്യം നോക്കി കാത്തുനില്‍ക്കുകയാണ്. 2017ലോ ഡോക്ലാം പ്രതിസന്ധിയേക്കാള്‍ രൂക്ഷമായ സാഹചര്യം.

ചൈനയുടെ ഭാഗത്ത് 5000 ഓളം സൈനികര്‍ അണിനിരന്നിട്ടുണ്ട്. അതുകൊണ്ട് തര്‍ക്കപ്രദേശങ്ങളായ പാങ്കോംഗ് ത്സോ, ഗാല്‍വാന്‍ വാലി എന്നിവിടങ്ങളില്‍ ഇന്ത്യയും കരുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലിക അടിസ്ഥാന സൗകര്യങ്ങള്‍ ക്രമേണ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

എതിരാളിയേക്കാള്‍ ശക്തമായ സൈന്യനിരയെത്തന്നെ നമ്മള്‍ നിരത്തിയതായി പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗാല്‍വാന്‍ വാലിയിലെ ദാര്‍ബുക്ക് ഷൈലോക്ക് ദൗലത്ത് ബെഗ് ഓള്‍ഡി റോഡിലുള്ള കെഎം 120 ഇന്ത്യന്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള നിരവധി പ്രധാന സ്ഥലങ്ങളില്‍ ചൈനീസ് സൈനികരുടെ സാന്നിധ്യം ഇന്ത്യന്‍ സൈന്യത്തെ ആശങ്കപ്പെടുത്തുന്നു.

‘ഇത് ഗുരുതരമായ സ്ഥിതിയാണ്, സാധാരണ രീതിയിലുള്ള ലംഘനമല്ല ഇത്”. മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ടയേര്‍ഡ്) ഡി എസ് ഹൂഡ പറഞ്ഞു. ഗാല്‍വാന്‍ പോലുള്ള പ്രദേശങ്ങളിലേക്ക് ചൈനീസ് അതിക്രമിച്ചുകയറുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ചൈനീസ് സൈനികര്‍ ഒന്നിലധികം കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത് ഒരു പതിവ് നിലപാടല്ല. ഇത് അസ്വസ്ഥജനകമായ അവസ്ഥയാണ്,” സ്ട്രാറ്റജിക് അഫയേഴ്‌സ് അംബാസഡര്‍ അശോക് കെ കാന്ത പറഞ്ഞു.”

ഇരു സൈന്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം പരിഹരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. പാംഗോംഗ് ത്സോ, ഡെംചോക്ക്, ദൗലത് ബേഗ് ഓള്‍ഡി എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ സൈന്യങ്ങള്‍ അക്രമോത്സുകരായി നിലകൊള്ളുകയാണ്. ഗാല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ചൈനീസ് സൈന്യം നൂറോളം കൂടാരങ്ങള്‍ പണിയുകയും ബങ്കറുകളുടെ നിര്‍മ്മാണത്തിനായി കനത്ത ഉപകരണങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

ഡെംചോക്ക്, ദൗലത് ബേഗ് ഓള്‍ഡി എന്നിവയുള്‍പ്പെടെ സെന്‍സിറ്റീവ് നിരവധി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണാത്മക പട്രോളിംഗ് നടത്തുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മെയ് 5 ന് വൈകുന്നേരം 250 ഓളം ചൈനീസ്, ഇന്ത്യന്‍ സൈനികര്‍ അക്രമാസക്തമായ മുഖാമുഖം നടത്തിയതിനെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ സ്ഥിതി വഷളായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top