Flash News

പെരുന്നാള്‍ ദിനത്തില്‍ സ്നേഹ സദ്യയൊരുക്കി കള്‍ച്ചറല്‍ ഫോറം

May 26, 2020 , കള്‍ച്ചറല്‍ ഫോറം

food distributionദോഹ: കോവിഡ് ബാധ മൂലം ഹോം ക്വറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പെരുന്നാള്‍ ദിവസവും പിറ്റേന്നും നടുമുറ്റവുമായി സഹകരിച്ചു കള്‍ച്ചറല്‍ ഫോറം ഭക്ഷണ വിതരണം നടത്തി. നടുമുറ്റം പ്രവര്‍ത്തകര്‍ വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബങ്ങളടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ വിതരണം ചെയ്തത്.

മദിനത് ഖലീഫ, ഐന്‍ ഖാലിദ്, മതാര്‍ ഖദീം, ദോഹ, ബര്‍വ തുടങ്ങിയ ഏരിയകള്‍ ആണ് ഉച്ചക്കും രാത്രിയിലേക്കുമുള്ള ഭക്ഷണ വിതരണത്തില്‍ പങ്കാളികള്‍ ആയത്. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് ആബിദ സുബൈര്‍, സംസ്ഥാന സമിതി അംഗം സജ്ന സാക്കി എന്നിവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചത്.

ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ നടുമുറ്റത്തിന്‍റെ മറ്റ് ഏരിയകളായ വക്‌റ, മാമൂറ, വുകൈര്‍ എന്നീ ഏരിയകളും സേവനസന്നദ്ധരായി സജീവമാണ്.

വ്യത്യസ്ത ഏരിയ കണ്‍വീനര്‍മാരായസനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്‌ല, നുഫൈസ, സകീന, കദീജാബി എന്നിവര്‍ അതാത് ഏരിയയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിക്കുന്നുണ്ട്.

cultural forum food distrbtinകോവിഡ് പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആരംഭിച്ച കള്‍ച്ചറല്‍ ഫോറത്തിന്‍റെ ഹെല്പ് ഡസ്കിലേക്ക് വരുന്ന കോളുകളുടെ അടിസ്ഥാനത്തില്‍ പതിനായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ പല ഘട്ടങ്ങളിലായി ഖത്തറിന്‍റെ വിവിധ ഭാഗങ്ങളില്‍ കള്‍ച്ചറല്‍ ഫോറം വിതരണം ചെയ്തിരുന്നു.

ഖത്തറിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും, വൃക്തികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റയാന്‍, മദീന ഖലീഫ, വക്റ, നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഓഫീസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി റഷീദ് അലിയുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്. ഒരു വ്യക്തിക്ക് ഒരു മാസത്തെ ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു കിറ്റ്. ഇതിന് പുറമെ ഐസി ബി.എഫ്, നോര്‍ക്ക തുടങ്ങിയ സംഘടനകളുടെ കിറ്റുകള്‍ ലോക്ക്‌ഡൗണ്‍ ഏരിയകളില്‍ ഉള്‍പ്പെടെ കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍ വിംഗായ ടീം വെല്‍ഫെയറിന്‍റെ നേതൃത്വത്തില്‍ വിതരണം നടക്കുന്നുണ്ട്. വിവിധ ജില്ല, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നടക്കുന്നുണ്ട്. അതിന് പുറമെ പെരുന്നാള്‍ പ്രമാണിച്ച് നൂറിലേറെ ഈദ് കിറ്റുകളും കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാര്‍ പെരുന്നാളിന് മുന്‍പായി വിതരണം ചെയ്തിരുന്നു.

ഹെല്പ് ഡസ്ക് വഴി മെഡിക്കല്‍ രംഗത്തെയും നോര്‍ക്ക, ലീഗല്‍, എമിഗ്രേഷന്‍ രംഗത്തെ സേവനങ്ങളും കൂടാതെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ഭക്ഷണ വിതരണവും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണവും കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍മാര്‍ വഴി നടക്കുന്നുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top