കേരളത്തില്‍ മദ്യ വില്പന നാളെ മുതല്‍; ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ; ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് മാത്രം

imagesതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്പനയ്ക്ക് തീരുമാനമായി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കും. വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യം വില്‍ക്കുക. ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കിയാണ് മദ്യവില്‍പ്പന നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് പത്ത് മണി വരെയാകും ടോക്കണ്‍ ബുക്കിങ് സംവിധാനം പ്രവര്‍ത്തിക്കുക. ഒരു സമയത്ത് അഞ്ച് പേരെ മാത്രമേ, അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ ടോക്കണില്ലാതെ വരികയോ ചെയ്യുന്ന ആര്‍ക്കും മദ്യം വില്‍ക്കില്ല. വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം മദ്യവില്‍പ്പന അവസാനിപ്പിച്ച് ബാര്‍, ബവ്‌റിജസ് കൗണ്ടറുകള്‍ പൂട്ടുമെന്നും ഇക്കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

301 ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മദ്യം വിതരണം ചെയ്യുക. ഇതിന് പുറമേ, 576 ബാര്‍ ഹോട്ടലുകള്‍ വഴിയും 360 ബിയര്‍- വൈന്‍ പാര്‍ലറുകള്‍ വഴിയും മദ്യം വില്‍ക്കും. ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. വാങ്ങിക്കൊണ്ട് പോകാനേ പാടുള്ളൂ. അതിന് പ്രത്യേക കൗണ്ടര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

ഫെയര്‍ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ടോക്കണ്‍ നല്‍കുന്ന ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ സംവിധാനം നടപ്പാക്കുമ്പോള്‍ എസ്എംഎസ്, ക്ലൗഡിന്റെ വാടക, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒരു കണ്‍സ്യൂമര്‍ക്ക് 50 പൈസ വീതം മദ്യം വില്‍ക്കുന്ന ബവ്‌റിജസ് ഔട്ട്‌ലെറ്റുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും ബാര്‍ ഹോട്ടലുകളും അടയ്ക്കണം. ഈ പണം ഉപഭോക്താവില്‍ നിന്നും ഈടാക്കില്ല. ഇത് കമ്പനിയ്ക്ക് കൊടുക്കാന്‍ വേണ്ടിയല്ല ഈടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment