ഇന്ത്യയില്‍ കൊറോണ വൈറസ് കൈകാര്യം ചെയ്തതില്‍ മോദിയുടെ പരാജയം എടുത്തു പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ്

898092-833150-narendra-modi-5-ptiന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കോവിഡ്-19 കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയം തുറന്നു കാട്ടി ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം. പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ ദരിദ്രരെ പട്ടിണിയിലും ദുരിതത്തിലുമാക്കിയതിനാല്‍ ഇന്ത്യന്‍ ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെടുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.

ചില തീരുമാനങ്ങളാണ് നേതാക്കളെ കൂടുതല്‍ അറിയാനിടവരുന്നതെന്നും രണ്ട് മാസത്തിലേറെ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടും അയല്‍ രാജ്യമായ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ദക്ഷിണേഷ്യയില്‍ ലോക്ക്ഡൗണ്‍ മാത്രമല്ല മറ്റു പല ഘടകങ്ങളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. എന്നാല്‍, മോദി അവയെല്ലാം അവഗണിച്ചു, ലേഖനത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയില്‍ കൊറോണ വൈറസ് മരണസംഖ്യ സൂചിപ്പിക്കുന്നത് മോദി സര്‍ക്കാര്‍ സമയബന്ധിതമായ നടപടികളൊന്നും എടുത്തില്ലെന്നും അദ്ദേഹത്തിന്‍റെ നയങ്ങള്‍ ജനങ്ങളെ പട്ടിണിയിലാക്കിയെന്നും പറയുന്നു. മോദിയുടെ പരാജയപ്പെട്ട നയങ്ങള്‍ക്ക് ഇരകളായവര്‍ ദരിദ്രരും പട്ടിണിപ്പാവങ്ങളുമായിരുന്നു.

മോദിയുടെ ഇന്ത്യ സമ്പന്നര്‍ക്ക് മാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്. ദരിദ്രരും താഴ്‌ന്ന ജാതിക്കാരും ന്യൂനപക്ഷങ്ങളും കൊറോണ വൈറസില്‍ നിസ്സഹായരായി, ലേഖനത്തില്‍ സൂചിപ്പിക്കുന്നു.Print Friendly, PDF & Email

Related News

Leave a Comment