റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി

10x_teaserവിപണിയില്‍ താങ്ങാനാവുന്ന 5 ജി റെഡി സ്മാര്‍ട്ട്‌ഫോണുകള്‍ റെഡ്മി പുറത്തിറക്കി. റെഡ്മി 10 എക്സ്, 10 എക്സ് പ്രോ എന്ന് വിളിക്കപ്പെടുന്ന രണ്ട് ഫോണുകളിലും മീഡിയടെക് ഡൈമെന്‍സിറ്റി 820 SoC, 6.57 ഇഞ്ച് അമോലെഡ് പാനല്‍, 4,250 എംഎഎച്ച് ബാറ്ററി എന്നിവയും അതിലേറെയും ഉണ്ട്.

ഈ രണ്ട് മോഡലുകള്‍ തമ്മില്‍ റിയര്‍ ക്യാമറ കോണ്‍ഫിഗറേഷന്‍, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയില്‍ മാത്രമേ വ്യത്യാസമുള്ളൂ. രണ്ട് ഫോണുകളും 5 ജി നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നു. മികച്ച വേഗത സമ്മാനിക്കുന്നുമുണ്ട്. രണ്ടിലും മീഡിയ ടെക് ഡൈമെന്‍സിറ്റി 820 ചിപ്‌സെറ്റാണുള്ളത്.

രൂപകല്‍പ്പനയില്‍ റെഡ്മി നോട്ട് 9 ഫോണുകള്‍ക്ക് സമാനമാണ് റെഡ്മി 10 എക്‌സ് സീരീസ്. നാല് വ്യത്യസ്ത ഗ്രേഡിയന്റ് കളര്‍ സ്‌കീമുകളിലാണ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പിന്‍ഭാഗത്ത് ഒരു പ്രീമിയം ഗ്ലാസ് ഡിസൈന്‍ ഉണ്ട്.

റെഡ്മി 10 എക്‌സ് സീരീസില്‍ സ്‌ക്വാറിഷ് ക്യാമറ മൊഡ്യൂള്‍ നല്ല ഭംഗിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയ്ക്ക് കീഴില്‍ കറുത്ത ബാറില്ല. മുന്‍വശത്ത് ഇടുങ്ങിയ ബെസലുകളുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയും ക്യാമറ പിടിപ്പിക്കാന്‍ ചെറിയ വാട്ടര്‍ ഡ്രോപ്പ് നോച്ചും ഉണ്ട്.

ഡിസ്‌പ്ലേ
ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള സാംസങ്ങില്‍ നിന്നുള്ള അമോലെഡ് പാനലിലാണ് 6.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനും ഇത് അനുവദിക്കുന്നു. ഡിസ്‌പ്ലേ ഗോറില്ല ഗ്ലാസ് 5 പരിരക്ഷിക്കുകയും 180 ഹേര്‍ട്‌സിന്റെ ടച്ച് റെസ്‌പോണ്‍സ് റേറ്റ് നേടുകയും ചെയ്യുന്നു. പാനല്‍ എച്ച്ഡിആര്‍ 10+ നിറങ്ങളെയും പിന്തുണയ്ക്കുന്നു.

പ്രകടനം
പ്രകടനത്തില്‍, റെഡ്മി 10 എക്‌സ്, മീഡിയടെക് ഡൈമെന്‍സിറ്റി 820 ചിപ്‌സെറ്റിനെയാണ് ആശ്രയിക്കുന്നത്. ഇത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിച്ച ചിപ്‌സെറ്റാണ്. ആന്‍ഡ്രോയിഡ് പത്ത് അടിസ്ഥാനമാക്കി എംഐയുഐ 12ല്‍ ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

ക്യാമറ
മികച്ച ക്യാമറകളാണ് ഫോണിലുള്ളത്. റെഡ്മി 10 എക്‌സ് 5 ജിയില്‍ 48 മെഗാപിക്‌സല്‍ ഉള്ളതാണ് പ്രധാന ക്യാമറ. അത് 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവയെ സഹായിക്കുന്നു. റെഡ്മി 10 എക്‌സ് പ്രോ 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയ്ക്കായി 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ സ്വാപ്പ് ചെയ്യുന്നു. ഡെപ്ത് ക്യാമറയെ 5 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ ഉപയോഗിച്ച് 3 കെ്‌സ് ഡിജിറ്റല്‍ സൂം എന്നിവ നല്‍കുന്നു. റെഡ്മി 10 എക്‌സ് 5 ജിയ്ക്ക് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 10 എക്‌സ് പ്രോ 5 ജിയ്ക്ക് 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ലഭിക്കും.

ബാറ്ററി
ബാറ്ററി വിഭാഗത്തിലുമുണ്ട് പ്രത്യേകതകള്‍. രണ്ട് ഫോണുകള്‍ക്കും 4520 എംഎഎച്ച് ബാറ്ററിയാണ്. എങ്കിലും 22.5 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് മാത്രമേ ലഭിക്കൂ. പ്രോ മോഡലിന് 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങാണ് ലഭിക്കുന്നത്. യുഎസ്ബിസി പോര്‍ട്ടിനൊപ്പം 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും നിലവിലുണ്ട്. കൂടാതെ ഐപി 53 റേറ്റിങ്ങും ഉണ്ട്.

വില
6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള റെഡ്മി 10 എക്‌സ് ബേസ് വേരിയന്റിന് 17,000 രൂപയാണ് വില. അതേ 6 ജിബി റാമുള്ള 128 ജിബി വേരിയന്റിന് ഏകദേശം 19,100 രൂപ വിലവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള 22,300 രൂപ വിലയുള്ള മറ്റൊരു വേരിയന്റുമുണ്ട്. 8 ജിബി റാമും 56 ജിബി സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 25,500 രൂപ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment