Flash News

കോവിഡ്-19: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബ്രസീലില്‍ ദിവസേന മരണ നിരക്ക് ഉയരുന്നു

May 27, 2020

547027_33134593റിയോ ഡി ജനീറോ: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിനം കോവിഡ്-19 ബാധയേറ്റ് മരണമടഞ്ഞവര്‍ ബ്രസീലിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 1,039 പേര്‍ ഒരൊറ്റ ദിവസം കൊണ്ട് മരണപ്പെട്ടതോടെ രാജ്യം പട്ടികയില്‍ ഒന്നാമതായി.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിന്‍റെ ഒരു പുതിയ പ്രഭവകേന്ദ്രമായി ഉയര്‍ന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിച്ച രാജ്യമായ അമേരിക്കയുടേതിനേക്കാള്‍ ദൈനംദിന മരണസംഖ്യ ഇവിടെ വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയിലെ മരണസംഖ്യ 657 ആണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ട്രാക്കര്‍ പറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 700 ല്‍ താഴെ വരുന്നത്. രാജ്യത്തെ മൊത്തം മരണസംഖ്യ 98,875 ആണ്.

അതേസമയം, ഒരാഴ്ച മുമ്പ് രാജ്യത്ത് പകര്‍ച്ചവ്യാധി വര്‍ദ്ധിച്ചതിനുശേഷം ബ്രസീലിന്‍റെ ദൈനംദിന മരണസംഖ്യ നാലിരട്ടിയായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ബ്രസീലില്‍ ഇപ്പോള്‍ 24,512 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ കണക്ക് ഒരുപക്ഷെ വളരെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

210 ദശലക്ഷം ജനസംഖ്യയുള്ള ബ്രസീലില്‍ 391,222 അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണിത്. 1.68 ദശലക്ഷത്തിലധികം കേസുകളാണ് യു എസില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

തീവ്ര വലതുപക്ഷ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ വൈറസിനെ ലാഘവത്തോടെ കാണുകയും സ്റ്റേ ഹോം നടപടികള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക തകര്‍ച്ചയുടെ അപകടസാധ്യതകള്‍ വൈറസിനെക്കാള്‍ കൂടുതല്‍ നാശമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഉറച്ചുനില്‍ക്കുകയും അനിവാര്യമല്ലാത്ത ബിസിനസുകള്‍ അടയ്ക്കുകയും ചെയ്തു.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ കോവിഡ്-19 ചികിത്സയ്ക്ക് അത്ഭുതകരമായ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ആണെന്ന് വിശേഷിപ്പിച്ച നേതാവാണ് ബോള്‍സോനാരോ. കോവിഡ് ലക്ഷണങ്ങളുടെ ആരംഭം മുതല്‍ ഡോക്ടര്‍മാരോട് ഹൈഡ്രോക്സിക്ലോറോക്വിന്‍ അല്ലെങ്കില്‍ ക്ലോറോക്വിന്‍ എന്ന മരുന്ന് നിര്‍ദ്ദേശിക്കാന്‍ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ലോകാരോഗ്യസംഘടന ഹൈഡ്രോക്സിക്ലോറോക്വിനിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിട്ടും ബ്രസീല്‍ അവരുടെ ന്യായവാദങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top