Flash News

ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

May 27, 2020

imran khanഇസ്ലാമാബാദ്: നാസിയുടെ ലെബന്‍സ്‌റൗമിന് (ലിവിംഗ് സ്പേസ്) സമാനമായ വിപുലീകരണ നയങ്ങളുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ഹിന്ദുത്വ മേധാവിത്വ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍ക്കാര്‍ക്ക് ഭീഷണിയായി മാറുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പൗരത്വ നിയമം ബംഗ്ലാദേശിന് ഭീഷണിയാണെന്നും, പാക്കിസ്താനെതിരെ തെറ്റായ പ്രചരണം നടത്തി ഭീഷണിപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.

ഫാസിസ്റ്റ് മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരിലേക്ക് ഇറക്കിവിടുന്നതിലൂടെ മാത്രമല്ല, പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നുമുള്ള തന്റെ നിലപാട് എല്ലായ്പ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നാലാം ജനീവ കണ്‍വെന്‍ഷനു കീഴിലുള്ള ഐഒജെകെയെ ഇന്ത്യ പിടിച്ചെടുക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top