ഫ്ലോറിഡ: കൊറോണ വൈറസ് പാന്‍ഡെമിക്കിനെയും സംസ്ഥാനത്തിന്റെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന ആക്രമണാത്മകാരികളായ മലമ്പാമ്പുകളുടെയും ഉടുമ്പുകളുടേയും ശല്യത്തിന് അറുതി വരുത്താനുമുള്ള ഒരു പുതിയ മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ് ഫ്ലോറിഡയിലെ ഒരു കരകൗശല വിദഗ്ധന്‍.
ഓള് അമേരിക്കന്‍ ഗേറ്റര്‍ പ്രൊഡക്ടിന്റെ ഉടമയായ 63 കാരനായ ബ്രയാന്‍ വുഡ്സ്, പാമ്പിന് തോലുകൊണ്ട് നിര്‍മ്മിച്ച മുഖംമൂടികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. മയാമിക്ക് വടക്ക് 25 മൈല്‍ അകലെയുള്ള ഡാനിയ ബീച്ചിലെ തന്റെ വര്‍ക്ക് ഷോപ്പിലാണ് ബ്രയാന്റെ പുതിയ ആശയം നടപ്പിലാക്കുന്നത്.
കൗതുകകരമായ ഒരു കാഴ്ചയില്‍ നിന്നാണ് ബ്രയാന്‍ പ്രചോദനം ലഭിച്ചത്. മുഖംമൂടിയായി സ്ത്രീയുടെ ബ്രാ ധരിച്ച ഒരു കുതിരയെ കണ്ടതോടെയാണ് ആശയം മനസ്സില്‍ മുള പൊട്ടിയതെന്ന് ബ്രയാന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ മലമ്പാമ്പിന്റെ തൊലിയില്‍ നിര്‍മ്മിച്ച ഫെയ്സ് മാസ്കുകള്‍ 90 ഡോളറിനാണ് വില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വിവരം കേട്ടറിഞ്ഞ പാമ്പ് വേട്ടക്കാരൻ ആമി സ്യൂവ് ഭീമാകാരമായ ഒരു പെരുമ്പാമ്പുമായി ബ്രയാന്റെ വീട്ടിലെത്തി തൊലിയെടുക്കാനുള്ള അനുവാദം കൊടുത്തു. അവരുടെ താമസസ്ഥലമായ എവര്‍ഗ്ലേഡില്‍ പെരുമ്പാമ്പുകള്‍ നാശം വിതയ്ക്കുകയാണെന്ന് തെക്കന്‍ ഫ്ലോറിഡയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന വിശാലമായ തണ്ണീര്‍ത്തടങ്ങളെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു. 18′ മുതല്‍ 20 അടി വരെ (5.5 മുതല്‍ 6 മീറ്റര്‍ വരെ) നീളമുള്ള ഇവ എലികള്‍ മുതല്‍ മാനുകളെ വരെ തിന്നുന്നു. പ്രദേശത്ത് നാശം വിതയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ പെരുമ്പാമ്പുകളെ വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളായി ഫ്ലോറിഡയിലേക്ക് കൊണ്ടുവന്ന് എവര്‍ഗ്ലേഡില്‍ വിട്ടയച്ചു. അവിടെയാണെങ്കില്‍ പാമ്പു പിടുത്തക്കാര്‍ ഇല്ല. പാമ്പുകളെ പിടികൂടുന്നതിനായി ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് പാമ്പ് പിടുത്തക്കാര്‍ക്ക് പണം കൊടുത്താണ് അവയെ പിടികൂടുന്നത്.
ഉടുമ്പുകളേയും വളര്‍ത്തുമൃഗങ്ങളായി ഫ്ലോറിഡയില്‍ കൊണ്ടുവന്ന് ഈ പ്രദേശത്ത് തുറന്നു വിട്ടിരുന്നു. വംശവര്ദ്ധനവോടെ ഇവ പ്രദേശവാസികള്‍ക്ക് മാത്രമല്ല പരിസ്ഥിതിക്കും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നുവെന്ന് ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന് പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply