Flash News

കൊറോണ കെടുതിയിലും പ്രതീക്ഷയുടെ തിരിനാളമായി ഡി.എം.എ. യുടെ സാന്ത്വനം സംഗീത നിശ

May 27, 2020 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

DMA Santhwanam1ഡിട്രോയിറ്റ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരി മൂലം കെടുതിയിലായിരിക്കുകയാണ്. ചിലര്‍ക്ക് ഉറ്റവരെ നഷ്ടമായി, ചിലര്‍ ആശുപത്രികളില്‍ വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുന്നു, മറ്റു ചിലര്‍ വീടുകളില്‍ പനിയും ശ്വാസം മുട്ടലുമൊക്കെയായി കഴിയുന്നു. മിഷിഗണില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി.എം.എ.) എന്ന സാംസ്ക്കാരിക സംഘടന, കൊറോണ മഹാമാരിയിലും അതിജീവനത്തിന്‍റെ പാതയിലാണ്.

സംഘടനയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തകനും, മുന്‍ പ്രസിഡന്‍റും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗവും, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന ജോസഫ് മാത്യൂ (അപ്പച്ചന്‍), കോവിഡ് ബാധയാല്‍ നിര്യാതനായതിന്‍റെ ദുഃഖത്തില്‍ നിന്നും കരകയറുന്ന സംഘടന അംഗങ്ങള്‍ക്ക്, ഡി.എം.എ. മുന്‍ പ്രസിഡന്‍റ് സുനില്‍ പൈങ്ങോളിന്‍റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിംഗ്, മനസ്സില്‍ പ്രതീക്ഷയുടെ തിരിനാളം നല്‍കുന്നതായി. ഡി.എം.എ. പ്രസിഡന്‍റ് രാജേഷ് കുട്ടിയുടെ സ്വാഗതം പ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു.

ഡി.എം.എ. ഡിട്രോയിറ്റിന്‍റെ പതിനാലോളം കുടുംബാംഗങ്ങളാണ് ഈ സാന്ത്വനം സംഗീത നിശയില്‍ ഗാനങ്ങള്‍ ആലപിച്ചത്. സുനില്‍ പൈങ്ങോളിനൊപ്പം രാജേഷ് നായര്‍, റോജന്‍ തോമസ്, അജിത് അയ്യമ്പിള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡി.എം.എ. വൈസ് പ്രസിഡന്‍റ് മാത്യൂസ് ചെരുവില്‍, ബി.ഒ.ടി. ചെയര്‍മാന്‍ തോമസ് കത്തനാള്‍, വൈസ് ചെയര്‍മാന്‍ സുദര്‍ശന കുറുപ്പ്, സീനിയര്‍ കമ്മറ്റി അംഗം കുര്യാക്കോസ് പോള്‍ എന്നിവര്‍ ഗായകര്‍ക്ക് ആശംസകള്‍ അറിയിച്ചു.

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍റെ അംഗങ്ങളായ ശ്രുതി പ്രതാപ്, ദിനേശ് ലക്ഷ്മണ്‍, പ്രശാന്ത് ചന്ദ്രശേഖര്‍, പ്രവീണ്‍ നായര്‍, സരിത പ്രവീണ്‍ നായര്‍, ആന്‍റണി മണലേല്‍, ബോബി ആലപ്പാട്ടുകുന്നേല്‍, പ്രീതി ബോബി, മധു നായര്‍, പ്രദീപ് ശ്രീനിവാസന്‍, അഭിലാഷ് പോള്‍, കൃഷ്ണരാജ് യൂ, സുനില്‍ പൈങ്ങോള്‍, രാജേഷ് നായര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. 5/23/2020 ശനിയാഴ്ച്ച വൈകിട്ട് 7:30ന് ആരംഭിച്ച പരിപാടി, ഏകദേശം 10:30 മണിയോടെ സെക്രട്ടറി വിനോദ് കൊണ്ടൂരിന്‍റെ കൃതഞ്ജയോടെ അവസാനിച്ചു.

പരിപാടിയുടെ ആദ്യാവസാനം വരെ എല്ലാവരും പങ്കെടുത്തത്, കോവിഡ് മഹാമാരിയില്‍ ആളുകള്‍ എത്രമാത്രം സാമൂഹികമായ കൂട്ടായ്മയ്ക്ക് ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഓണ്‍ലൈന്‍ സംഗീത നിശ ഉടനെ തന്നെ നടത്തുമെന്ന് സംഘടനയുടെ പ്രസിഡന്‍റ് രജേഷ് കുട്ടി അറിയിച്ചു.

ഈ കൊറോണക്കാലത്തും ഡി.എം.എ. ഒട്ടനവധി സമൂഹിക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജേഷ് കുട്ടി 313 529 8852, വിനോദ് കൊണ്ടൂര്‍ 313 208 4952, ശ്രീകുമാര്‍ കമ്പത്ത് 313 550 8512.

DMA Santhwanam


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top