Flash News

മിനിയാപൊളിസ് പോലീസ് അതിക്രമം, കറുത്ത വംശജനെ നടുറോഡില്‍ കൊല ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

May 28, 2020

George-Flyodമിനിയാപോളിസ്: മിനിയാപോളിസില്‍ കറുത്ത വംശജനെ അറസ്റ്റു ചെയ്യുന്നതിന്റെ ഭാഗമായി കൈവിലങ്ങണിയിച്ച് നിലത്തു കിടത്തി കഴുത്തില്‍ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തിയ വെളുത്ത വംശജനായ പോലീസ് ഓഫീസര്‍ക്കെതിരെയും പോലീസ് ഡിപ്പാര്‍ട്ടിമെന്റിനെതിരെയും പ്രതിഷേധം.

കറുത്ത വര്‍ഗക്കാരനെ പിന്തുണച്ചുള്ള പ്രതിഷേധം ശക്തമാകുകയാണ്. മിനിയാപോളിസില്‍ കഴിഞ്ഞ ദിവസം ജോര്‍ജ് ഫ്ലോയിഡ് എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരപരാധിയായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്.

സംഭവം പുറത്ത് വന്നതോടെ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് കാരണക്കാരായ നാല് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ആഗോളതലത്തില്‍ പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരെ ജോര്‍ജിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

George-Floyd-Minneapolis-biographyc74fec7c-f17a-4931-bb03-2a05b74a0fe1-008_AP_Minneapolis_Police_Death-13


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top