Flash News

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വി സിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

May 28, 2020 , റബീ ഹുസൈന്‍ തങ്ങള്‍

downloadതേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നോമിനിയായ പ്രഫ. കെ.എം സീതിയുടെ നിയമനം വൈകിപ്പിച്ച് അദ്ദേഹത്തെ പ്രായാധിക്യ പ്രശ്നമുന്നയിച്ചു അയോഗ്യനാക്കാനും ബി.ജെ.പി നോമിനിയെ തല്‍സ്ഥാനത്ത് അവരോധിക്കാനുള്ള കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍റെ നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്.

സര്‍ക്കാര്‍ നോമിനിയാരെന്നത് സംബന്ധിച്ച വിവരവും നോമിനികളെ ഇന്‍റര്‍വ്യൂ ചെയ്ത സെര്‍ച്ച് കമ്മിറ്റിയുടെ മിനുട്സും ദിവസങ്ങള്‍ക്ക് മുമ്പേ ലഭിച്ചിട്ടും ഗവര്‍ണര്‍ നിയമനം മനഃപൂര്‍വം വൈകിപ്പിക്കുകയാണ്.

60 ഉം അതിന് മുകളില്‍ പ്രായമുള്ളവരും കാലിക്കറ്റ് സര്‍വകലാശാല വി.സിയാകാന്‍ പാടില്ലെന്ന നിയമത്തെ മുന്നില്‍ വെച്ച് പ്രഫ. സീതിക്ക് 60 വയസ് തികയും വരെ ഗവര്‍ണര്‍ നിയമനം നടത്തിയില്ല.

മെയ് 28 നകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടിട്ടുകൂടിയാണ് ബി.ജെ.പി താത്പര്യത്തിന് വഴങ്ങി ഗവര്‍ണര്‍ നിയമനം വൈകിപ്പിക്കുന്നത്.

മറുവശത്ത് ബി.ജെ.പി നോമിനിയായ സി.എ ജയപ്രകാശിനെ നിയമിക്കാനായി സെര്‍ച്ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി എം. ജഗദീഷ്കുമാര്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നതിലൂടെ സംഘ്പരിവാര്‍ നാവായി എന്നും അറിയപ്പെടുന്ന ഗവര്‍ണറുടെ ലക്ഷ്യമെന്താണെന്ന് മറനീക്കി പുറത്തു വരികയാണ്.

രാജ്യത്തെ ഉന്നത വിദ്യാഭ്യസ രംഗത്തും സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാവിവത്ക്കരണം തന്നെയാണ് കാലിക്കറ്റ് വി.സി നിയമനത്തിലും സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കേരളീയ സമൂഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും. സര്‍വകലാശാല കേന്ദ്രീകരിച്ചും രാജ്ഭവന്‍ കേന്ദ്രീകരിച്ചും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഫ്രറ്റേണിറ്റി കാലിക്കറ്റ് സര്‍വകലാശാല കമ്മിറ്റി അറിയിച്ചു.

കാലിക്കറ്റ് യൂനിവേഴ്സിറ്റി സര്‍വകലാശാല കണ്‍വീനര്‍ കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top