കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ മാര്‍ത്തോമ്മ സഭ നല്‍കി

Imageന്യൂയോര്‍ക്ക്: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര മാര്‍ത്തോമ്മ സഭയുടെ പിന്തുണ ഉറപ്പ് നല്‍കികൊണ്ട് സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത സഭക്കുവേണ്ടി 35 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പ്രവാസികള്‍ അടക്കമുള്ളവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള നടപടികളെയും കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ച് ഡോ.ജോസഫ് മാര്‍ത്തോമ്മ മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഓഫിസില്‍ ചെന്നാണ് തുക കൈമാറിയത്. മെത്രാപ്പോലീത്തയോടൊപ്പം സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫും ചടങ്ങില്‍ പങ്കെടുത്തു.

സഭയുടെ ഈ ഉദ്യമത്തിന് പിന്തുണ നല്‍കികൊണ്ട് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ വിഹിതമായി 10 ലക്ഷം രൂപ നല്‍കിയതായി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. കൂടാതെ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായി ഏകദേശം 3500 കുട്ടികളെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്ത് സംരക്ഷിക്കുന്നതായും ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ മാര്‍ത്തോമ്മ സഭ നല്‍കി”

  1. പി പി ചെറിയാന്‍

    ബഹുമാന്യ മുഖ്യമന്ത്രിയും കേരള ഗവണ്മെന്റും കോവിഡിനെതിരെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനത്തെ ബോധവത്കരിക്കുന്നതിനു നോട്ടീസ്‌ അച്ചടിച്ച് പാര്‍ട്ടി പ്രവത്തകര്‍ ഓരോ വീട്ടിലും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ചിലവഴിക്കുന്ന സംഖ്യയുടെ പകുതിയെങ്കിലും നല്‍കി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു മാര്‍ത്തോമാ സഭ കാണിച്ച സന്മനസ് പ്രശംസനീയം തന്നെ.

    ലോക്‌ഡൗണ്‍ മൂലം ചര്‍ച്ചുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ സഭ സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുമ്പോള്‍ തന്നെ ഇങ്ങനെ ഒരു സഹായം ചെയ്ത തിരുമേനി അഭിനന്ദനം അര്‍ഹിക്കുന്നു.

Leave a Comment

Related News