വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകരോട് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുൻപ് കീഴടങ്ങാൻ പാർട്ടി നിർദേശം. വൈകുന്നേരത്തെ മാധ്യമങ്ങളുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
ഇവര്‍ക്കെതിരെ നിസാരമായ വകുപ്പുകൾ ചുമത്തുമെന്നാണ് സൂചനകൾ. വൈകുന്നേരം കട്ടപ്പന ഡി.വൈ.എസ്.പിയുടെ മുമ്പാകെ കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്.തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പോലീസുകാർക്ക് നേരെ കൊലവിളിയുമായെത്തിയത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ഇരുപതോളം വാഹനങ്ങൾ വണ്ടിപ്പെരിയാർ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്കും ഉണ്ടായിരുന്നു. ബൈക്ക് തിരികെ കൊടുത്തില്ലെങ്കിൽ വീട് കയറി ആക്രമിക്കുമെന്ന് ആക്രോശിച്ചു കൊണ്ടാണ് സംഘം പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇവരുടെ അസഭ്യം പറച്ചിൽ കേട്ട് എ.എസ്..ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം പേടിച്ചു വിരണ്ടു നിൽക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply