സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം

xbar-1.jpg.pagespeed.ic.c4Y9A1nri7കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ മറവില്‍ ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിക്കുയാണെന്ന ആരോപണം വ്യാപകമാകുന്നു. ബെവ്‌കോ ആപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ മിക്ക ബാറുകളിലും ടോക്കണ്‍ സംവിധാനമില്ലാതെ നേരിട്ട് വില്‍പന ആരംഭിച്ചതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെവ്‌കോ ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് ബാറുടമകള്‍ തന്നെ സമ്മതിക്കുന്നതിനിടയിലാണ് നേരിട്ട് വില്‍പന അവര്‍ നടത്തുന്നത്. ആപ്പ് ഒഴിവാക്കണമെന്നാണ് ഇപ്പോള്‍ ബാറുടമകള്‍ ആവശ്യപ്പെടുന്നത്.

ടോക്കണ്‍ വഴി മദ്യം വാങ്ങാനുദ്ദേശിച്ച് രൂപപ്പെടുത്തിയ ആപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച നിരവധി ആക്ഷേപങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്ന സ്ഥിതിയിലാണ് ബെവ്‌കോ ആപ്പിന്റെ പ്രവര്‍ത്തനം.സര്‍ക്കാര്‍ പറഞ്ഞതെല്ലാം വെറും തള്ളല്‍ മാത്രമെന്ന് തെളിഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെടാതെ പോകുകയാണ്. ഉപഭോക്താവിന് ഇഷ്ടമുള്ള മദ്യശാല തിരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത വിധമാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതോടെ ആപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്ത്‌പോയി മദ്യം വാങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. ചില ബാറുകളിലേക്ക് ആളെയെത്തിക്കാനുള്ള നീക്കമാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്നലെയും ഇന്നും സംസ്ഥാനത്തെമ്പാടും മദ്യം വില്‍പന നടന്നു. ആപ്ലിക്കേഷന്‍ വഴി ക്യൂവിന് ടോക്കണ്‍ കിട്ടാത്തവര്‍ക്കും ബാറുകളില്‍ നിന്ന് മദ്യം കിട്ടി. ആപ്പില്‍ അപേക്ഷിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ബിവറേജസ് വില്‍പ്പനശാലകളേക്കാള്‍ ബാറുകളില്‍ നിന്ന് വാങ്ങാനാണ് അനുമതി കിട്ടിയത്. ബാറുകള്‍ നല്‍കിയ ബില്ലുകളില്‍ പോലും വ്യാജം വ്യക്തമാണ്. പെരുമ്പാവൂരിലെ ബാറില്‍ നിന്ന് കിട്ടിയ ബില്ല് 2009 ജനുവരി ഒന്നാണ് വില്‍പന തീയതി. ബില്ലില്‍ ജിഎസ്ടി നമ്പറും ചേര്‍ത്തിട്ടുണ്ട്. പക്ഷേ. 2009-ല്‍ ജിഎസ്ടി നിലവിലില്ല.

സ്റ്റോക്കിരിക്കുന്ന പരമാവധി മദ്യം ബാറുകള്‍ വഴി കുറഞ്ഞ ദിവസം കൊണ്ട് വില്‍ക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ചില വിശദീകരണങ്ങള്‍. ഇതിന് പാര്‍ട്ടിയും ബാറുടമകളും തമ്മിലുള്ള സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടാകാമെന്നും അവര്‍ പറയുന്നു. ആപ് സേവനം നല്‍കുന്ന ഫെയര്‍ കോഡ് കമ്പനി നല്‍കിയ വിവരപ്രകാരം 2.85 ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. 1.82 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment