ന്യൂജേഴ്സി: കോടതി വിധി അനുകൂലമായതോടെ വീണ്ടും ചുമതലയേറ്റ ഭരണസമിതി സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ സജീവമായി മാതൃകയാകുന്നു. അമേരിക്കയില്‍ കോവിഡ് 19 ഏറ്റവും കൂടുതല്‍ വ്യപകമായ ദുരിതം വിതച്ച റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ഭരണസമിതിയുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെയും സംയുക്തയോഗം തീരുമാനിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോക്ക്ലാന്‍ഡ് കൗണ്ടിയുമായിച്ചേര്ന്ന് ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി വര്‍ക്കേഴ്സിന് ഫേസ് ഷീല്‍ഡ്, ഫേസ് മാസ്ക്ക് തുടങ്ങിയ അവശ്യ സുരക്ഷ സംവീധാനങ്ങള്‍ നല്‍കാനാണ് തീരുമാനം. കോടതിവിധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചുപോയിരുന്ന മലയാളം സ്ക്കൂളിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തമായി പുനരാരംഭിക്കാനും തീരുമാനിച്ചു. മികച്ച സാങ്കേതിക തികവോടെ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കോവിഡ്കാലത്തു ക്ളാസുകള്‍ പുനരാരംഭിക്കുക. അതിന്റെ രേജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ ആരംഭിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ മാസത്തില്‍ നടത്താനിരുന്ന പിക്ക്നിക്ക് റദ്ദാക്കി. മറ്റു ഭാവി പരിപാടികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്തു പിന്നീട് തീരുമാനിക്കും.
ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം പ്രസിഡന്റ് ജിജി ടോമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചത്. മെയ് 18 നും മെയ് 28 നും ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംഘടനയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങളെ ഡയറക്ടര്‍ ബോര്‍ഡ് വിശദമായ വിശകലനങ്ങള്‍ നടത്തി.
സെക്രട്ടറി സജി എം. പോത്തന് പ്രവര്‍ത്തനരേഖ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു അംഗങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ട്രഷറര്‍ അപ്പുക്കുട്ടന് നായര്‍ എല്ലാവരുടെയും സ്നേഹവും സഹകരണവും ഭാവിയിലും തുടരണമെന്നും അഭ്യര്‍ത്ഥിച്ചു.
കോവിഡ് എന്ന മഹാമാരിമൂലം മാനവരാശിക്കുണ്ടായിക്കൊണ്ടിരിക്കുന്ന തീരാദുഃഖത്തിലും വേദനയിലും അസോസിയേഷന് ഉത്കണ്ഠ രേഖപ്പെടുത്തുകയും ദുരന്തത്തിനിരയായി ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ജിജി ടോം, സജി എം. പോത്തന്, അപ്പുക്കുട്ടന് നായര്‍ തുടങ്ങിയ നേതാക്കള്‍ക്ക് പുറമെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, വര്‍ഗീസ് ഉലഹന്നാന് തുടങ്ങിയവരും സംബന്ധിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news