ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക വിച്ഛേദിച്ചു

trump-660-1വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുമായുള്ള ബന്ധം ഇന്ന് അവസാനിപ്പിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് പ്രഖ്യാപിച്ചു.

‘പ്രതിവര്‍ഷം 40 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടും ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത് ചൈനയാണ്. അതേസമയം യുഎസ് പ്രതിവര്‍ഷം 450 മില്യണ്‍ ഡോളറാണ് നല്‍കുന്നത്. കൊറോണയെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും ലോകത്തെ അറിയിക്കാന്‍ ലോകാരോഗ്യ സംഘടന പ്രാരംഭ ഘട്ടത്തില്‍ പരാജയപ്പെട്ടു. ചൈനയ്ക്ക് അനുകൂലമായി പ്രസ്താവനകളിറക്കി അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ട് ഇന്ന് ഈ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുകയാണ്,’ ട്രം‌പ് പറഞ്ഞു.

കാലങ്ങളായി ചൈനീസ് സര്‍ക്കാര്‍ നമ്മുടെ വ്യാവസായിക രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ചാരപ്പണി നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ സുപ്രധാന സര്‍വകലാശാലാ ഗവേഷണത്തെ മികച്ച രീതിയില്‍ പരിരക്ഷിക്കുതിനും വിദേശ അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ ചൈനയിലെ വിദേശ പൗരന്മാരുടെ പ്രവേശനം നിരോധിച്ചതും ഈ തീരുമാനം എടുക്കാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കിയെന്നും ട്രം‌പ് പറഞ്ഞു. ഈ പണം പൊതുജനാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ലോകത്തെ മറ്റേതൊരു സംഘടനയ്ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോങ്കോങ്ങിനെതിരായ ചൈനീസ് സര്‍ക്കാരിന്‍റെ പുതിയ നീക്കം അതിന്‍റെ വിശ്വാസ്യത കുറയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ചൈനയിലെ ജനങ്ങള്‍ക്കും ലോക ജനങ്ങള്‍ക്കും ഇത് ഒരു ദുരന്തമാണ്.

വുഹാന്‍ കോവിഡ്-19 മൂടി വെച്ചതുകൊണ്ട് ലോകമെമ്പാടും ഈ രോഗം പടരാന്‍ അനുവദിച്ചുവെന്നു ഇതൊരു ആഗോള പാന്‍ഡെമിക് ആയി മാറിയെന്നും, ഒരു ദശലക്ഷത്തിലധികം അമേരിക്കന്‍ ജീവിതങ്ങളെയും ലോകത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെയും കൊന്നൊടുക്കി എന്ന് ട്രം‌പ് പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment