ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാന തലസ്ഥാനമഅയ ഓസ്റ്റിന്‍ സിറ്റിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് ജൂണ്‍ 15 വരെ നീട്ടിയതായി മേയര്‍ സ്റ്റീവ് ആഡ്ലര് മെയ് 29 വെള്ളിയാഴ്ച അറിയിച്ചു.
കൊറോണ വൈറസ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക്കുകള്‍ ധരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
ട്രാവിസ് കൗണ്ടിയില്‍ ഇതുവരെ 3124 പോസിറ്റീവ് കേസ്സുകളും 92 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെക്സസ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ലോക്കല്‍ ബോഡി കൈകൊള്ളുന്ന സുരക്ഷിതത്വ ക്രമീകരണങ്ങളും നടപ്പാക്കുന്നതിന് നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. പത്തു പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരുന്നതും ഒഴിവാക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം ജൂണ്‍ 15ന് ഉത്തരവില്‍ മാറ്റം വരുത്തണമോ എന്നു നിശ്ചയിക്കുമെന്നും മേയര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply