Flash News

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (മെയ് 30, 2020)

May 30, 2020

Astrologyഅശ്വതി: ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ആത്മാർഥ സുഹൃത്ത് കുടുംബസമേതം വിരുന്നുവരും. അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

ഭരണി : ആധ്യാത്മിക ആത്മീയപ്രവര്‍ത്തനങ്ങള്‍ മനസ്സമാധാനത്തിനിടവരുത്തും. അബദ്ധങ്ങളില്ലാതിരിക്കാൻ കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

കാര്‍ത്തിക : പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴില്‍മേ ഖലകളോട് ബന്ധപ്പെട്ട് മാനസികസംഘര്‍ഷം വർധിക്കും. ഉപകാരം ചെയ്തുകൊടു ത്തവരില്‍ നിന്ന് വിപരീതപ്രതികരണങ്ങള്‍ വന്നുചേരും.

രോഹിണി : സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ സര്‍വകാര്യവിജയം ഉണ്ടാകും.സംഘ ടിതശ്രമങ്ങള്‍ വിജയിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലസാഹചര്യ മു ണ്ടാകും.

മകയിരം : ശുഭസൂചകങ്ങളായ പ്രവ‌ൃത്തികളില്‍ ശ്രധകേന്ദ്രീകരിക്കാൻ സാധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. പുതിയ ചുമ തലകള്‍ ഏറ്റെടുക്കാൻ തയാറാകും.

തിരുവാതിര : ഭരണസംവിധാനത്തിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാൻ വിദ ഗ്ധനിര്‍ദ്ദേശം തേടും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും. ഉദ്യോഗം ഉപേ ക്ഷിക്കരുത്.

പുണര്‍തം : സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ കൂടുതല്‍ സൂക്ഷ് മതയും ശ്രദ്ധയും വേണം. അവസ്ഥാഭേദങ്ങള്‍ ക്കനുസരിച്ച് മാറുന്ന പുത്രന്‍റെ സമീപന ത്തില്‍ ആശങ്ക വർധിക്കും. ഈശ്വരപ്രാർഥനകളാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും.

പൂയ്യം : അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. സഹായസ്ഥാനത്തുള്ളവര്‍ വി പരീതമാകും. ഔദ്യോഗിക ചര്‍ച്ചകള്‍ പൂർണത ഉണ്ടാവുകയില്ല.ജാമ്യം നില്‍ക്കരുത്,

ആയില്യം : തന്ത്രപ്രധാനമായ കാര്യങ്ങള്‍ നടപ്പിലാക്കും. ഊഹക്കച്ചവടത്തില്‍ ലാഭമു ണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

മകം : ശ്രമിച്ചുവരുന്ന കാര്യങ്ങള്‍ ഏറെക്കുറെ സാധിക്കും. പുതിയ കർമമേഖല കള്‍ ക്ക് രൂപരേഖ തയാറാകും. സാമ്പത്തിക അനിശ്ചിതത്വം തരണംചെയ്യും. ആയുർവേദ ചി കിത്സകളാല്‍ ആരോഗ്യപ്രാപ്തിയുണ്ടാകും.

പൂരം : വിദഗ്ധ ചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. അഭിപ്രായവ്യത്യാസങ്ങള്‍ ത ന്ത്രപൂർവം പരിഹരിക്കാനാകും. സംതൃപ്തിയുളള കുടുംബജീവിതം നയിക്കാൻ അവസരമുണ്ടാകും.

ഉത്രം : ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവ‌ൃത്തിക്കുന്ന ദമ്പതികള്‍ക്ക് സൌ ഖ്യവും സമാധാനവുമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ അനുകൂലവിജയമുണ്ടാകും.

അത്തം : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആശയങ്ങള്‍ യാഥാർഥ്യമാ കും. സാമ്പത്തികവരുമാനം വർധിക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.

ചിത്ര : ആലോചിക്കുന്ന കാര്യങ്ങള്‍ സാധിക്കും.പുതിയ പദ്ധതിക്കു രൂപകല്പന തയാറാകും.കുടുംബത്തില്‍ സമാധാനമുണ്ടാകും.ചെലവിന് നിയന്ത്രണം വേണം.

ചോതി : പ്രതികൂലസാഹചര്യങ്ങള്‍ ഒഴിഞ്ഞുമാറി അനുകൂല അനുഭവങ്ങള്‍ വന്നുചേരും. കുടുംബാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. പുതി യ വാഹനം വാങ്ങുവാന്‍ അന്വേഷണം ആരംഭിക്കും.

വിശാഖം : നിന്ദാശീലം ഉപേക്ഷിക്കണം. ഉത്സാഹവും ഉന്മേഷവും കുറയും. പരദ്രവ്യാ സക്തി ഉപേക്ഷിക്കണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അനിഴം : സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തും. ആസൂത്രിതപദ്ധതികളില്‍ ലക്ഷ്യ പ്രാപ്തിനേടും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും.പുതിയ പാഠ്യപദ്ധതിയില്‍ ചേരും.

തൃക്കേട്ട : പ്രതിസന്ധികള്‍ തരണം ചെയ്യും. ആത്മവിശ്വാസം വർധിക്കും. പുതിയ ഉദ്യോഗാവസരം വന്നുചേരും. വരവ് വർധിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ യാഥാർഥ്യത്തോടു പൊരുത്തപ്പെടുന്നതിനാല്‍ സ്വീകരിക്കും.

മൂലം : വിമര്‍ശനങ്ങള്‍ കേള്‍ക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിഞ്ഞുപ്രവ‌ൃത്തി ച്ചാല്‍ അതിജീവിക്കാൻ സാധിക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും.

പൂരാടം : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും ഉണ്ടാ കും. ബൃഹത് പദ്ധതി ആസൂത്രണം ചെയ്യും.പ്രതികരണശേഷി വർധിക്കും. അവിചാ രിതമായ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷനേടും.

ഉത്രാടം : വർധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും.പ്രവര്‍ത്തനശൈലിയില്‍ പുതിയ ആശയങ്ങള്‍ അവലംബിക്കും. വർധിച്ചുവരുന്ന ചുമതലകള്‍ ഏറ്റെടുക്കും.

തിരുവോണം : സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമു ക്തനാകും.ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ സജീവമായി പ്രവ‌ൃത്തിക്കും. ഈശ്വര പ്രാർഥനകളാല്‍ സര്‍വകാര്യവിജയമുണ്ടാകും.

അവിട്ടം : വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും ഉണ്ടാ കും. പ്രായോഗികവശം ചിന്തിച്ചു പ്രവ‌ൃത്തിക്കുന്നതിനാല്‍ മാര്‍ഗതടസം നീങ്ങും. ജീ വിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താൻ തയാറാകും.

ചതയം : ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും. സഹപ്രവര്‍ ത്തക രുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. നിര്‍ ത്തിവച്ച കർമപദ്ധതികള്‍ പുനരാരംഭിക്കും.

പൂരോരുട്ടാതി : കാര്യക്ഷമത വർധിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. പു തിയ ചുമതലകള്‍ ഏറ്റെടുക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആര്‍ജിക്കും.

ഉത്രട്ടാതി : സമന്വയസമീപനം സര്‍വകാര്യവിജയത്തിനു വഴിയൊരുക്കും. വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയ മുണ്ടാകും.

രേവതി : മനസ്സാന്നിധ്യത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വയംഭരണാധികാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top