Flash News

കോവിഡ്-19: രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി, നിയന്ത്രണങ്ങളില്‍ ഇളവ്

May 30, 2020

Bihar-returned-homeന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ലോക്ക്ഡൗണിലായിരുന്ന ഇന്ത്യയില്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നീക്കം ചെയ്ത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. എന്നിരുന്നാലും, രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ക്രമേണ നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ പറയുന്നു. ജൂണ്‍ 8 മുതല്‍ റസ്റ്റോറന്‍റുകളും മാളുകളും തുറക്കും. ആദ്യ ഘട്ടത്തില്‍, നിബന്ധനകളോടെ മതസ്ഥാപനങ്ങളും തുറക്കും. സ്കൂളുകള്‍, കോളേജുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയും തുറക്കുമെങ്കിലും ഈ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുത്തു.

ലോക്ക്ഡൗണ്‍ 5.0 ന് അണ്‍ലോക്ക് 1 എന്ന് നാമകരണം ചെയ്തിട്ടുണ്ട്, ഇത് മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുു. ഈ ലോക്ക്ഡൗണിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി എന്നതാണ്. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ പാസ് ആവശ്യമില്ല. പക്ഷേ, തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നു. സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകളും കോളേജുകളും തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല.

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും.

ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ഒരു ‘എക്‌സിറ്റ് പ്ലാന്‍’ ആയിത്തന്നെ കണക്കാക്കാം. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച് മാത്രം പിന്‍വലിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ വരുന്നു. സാമൂഹിക അകലം പാലിച്ച്, നിയമങ്ങള്‍ പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.

അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഏര്‍പ്പെടുത്താം. പക്ഷേ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാകില്ല.

ലോക്ക്ഡൗണ്‍ 5.0 ല്‍ നിരവധി നിയന്ത്രണങ്ങള്‍ നിഷ്ക്കരിഷിച്ചിട്ടുണ്ട്. രാജ്യത്തുടനീളം രാഷ്ട്രീയ റാലികള്‍ നിരോധിക്കും. സിനിമാ ഹാള്‍, നീന്തല്‍ക്കുളം, ജിം എന്നിവ നിരോധിക്കും. വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളും തുടരും. പൊതു സ്ഥലങ്ങളില്‍ മാസ്കുകള്‍ പ്രയോഗിക്കേണ്ടത് ആവശ്യമാണ്. വിവാഹ ചടങ്ങില്‍ 50 പേര്‍ക്കും സംസ്കാര ചടങ്ങില്‍ 20 പേര്‍ക്കും പങ്കെടുക്കാം. 5 പേര്‍ക്ക് മാത്രമേ കടകളില്‍ ഒരുമിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top