Flash News

റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവക ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സിനെ ആദരിച്ചു

May 30, 2020 , ഫ്രാന്‍സിസ് തടത്തില്‍

20200501_123240ന്യൂജേഴ്സി: കോവിഡ് 19 ന്‍റെ ഭീകരതയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, സ്വയം സുരക്ഷപോലും ഗൗനിക്കാതെ കോവിഡ് രോഗബാധിതരായ അനേകായിരങ്ങള്‍ക്കു ആശ്വാസം പകരുന്ന ആതുരസേവന രംഗത്തെ പ്രവര്‍ത്തകരെ സഫേണിലുള്ള റോക്ക്‌ലാന്‍ഡ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ആദരിച്ചു.

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ 1300 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ സേവനം ചെയ്യുന്ന ഗുഡ് സെമരിറ്റന്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്ക് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. സഫേണിലുള്ള അഡാരക (ADARAKA) ഇന്ത്യന്‍ റസ്റ്റോറന്റിലാണ് ഭക്ഷണം പാചകം ചെയ്തത്.

ഉച്ച ഭക്ഷണ വിതരണത്തിന് കോഓര്‍ഡിനേറ്റര്‍മാരായ സജി എം പോത്തനും, ജ്യോതിസ് ജേക്കബും നേതൃത്വം നല്‍കി.

ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസ്, സെക്രട്ടറി ജോസ് അലക്സാണ്ടര്‍, ട്രസ്റ്റീ ജ്യോതിഷ് ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ പ്രയത്ന ഫലമാണ് ഇങ്ങിനെയൊരു സംരംഭം നടത്തുവാന്‍ സാധിച്ചത്. തുടര്‍ന്നും കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുവാന്‍ ഇടവക ശ്രമിച്ചുകൊണ്ടിരിക്കുന്നു.

20200505_114832



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top