ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു,എസ്,എ കേരളാ ഘടകം ന്യൂജേഴ്സി ചാപ്റ്ററര്‍ രൂപീകരിച്ചതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ ഓ സി ഗ്ലോബല്‍ ചെയര്മാന് സാം പിട്രോഡ നിര്‍വ്വഹിച്ചു. മേയ് 29 നു ചേര്‍ന്ന വീഡിയോ കോണ്‍ഫ്രന്‍സ് മീറ്റിംഗില്‍ ഐ ഓ സി യു.എസ്.എ. പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം, ഐ ഓ സി സീനിയര്‍ വൈസ് പ്രസിഡന്റ് ഹര്ഭജന് സിംഗ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, ചെയര്മാന് തോമസ് മാത്യു മറ്റ് സീനിയര്‍ നേതാക്കള്‍ തുടങ്ങിയവര്‍ പുതിയ ചാപ്റ്ററിനു ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ ന്യുജേഴ്സി ചാപ്റ്റര്‍ പ്രതിനിധികളെ നാഷണല്‍ നേതൃത്വത്തിന് പരിചയപ്പെടുത്തി. അമേരിക്കയില്‍ എ ഐ സി സി യുടെ അംഗീകാരം ഇല്ലാതെ അവിടവിടെയായി മുളച്ച് പൊങ്ങുന്ന സംഘടനകളേയും അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഐ ഓ സിയുടെ കീഴില്‍ ഒരുമിച്ച് കൊണ്ട് പോകുന്നതിന്റെ ആവശ്യകത യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും പങ്കുവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരുവാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.
മീറ്റിംഗില്‍ പ്രസിഡന്റ് രാജീവ് മോഹന്‍, ജനറല്‍ സെക്രട്ടറിമാര്‍ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കല്‍, സെക്രട്ടറിമാരായ എല്‍ദോ പോള്‍, ജോഫി മാത്യു, വൈസ് പ്രസിഡന്റ്മാരായ ഷിജോ പൗലോസ്, മേരി ജോബ്, ഐ ടി വിഭാഗം ചെയര്‍ ബിജു ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോബിന് സണ്ണി, സാജു മാരോത്ത്, ജെയിംസ് ജോര്‍ജ്, നിഷാദ് ബാലന്, വര്‍ഗീസ് തോമസ്, ബൈജു വര്‍ഗീസ്, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യന്, കൂടാതെ നാഷണല്‍ കമ്മറ്റിയെ പ്രതിനിധീകരിച്ചു പോള്‍ കറുകപ്പള്ളില്‍, യോഹാന്‍ ശങ്കരത്തില്‍, വിശാഖ് ചെറിയാന്, സതീഷ് നായര്‍, ജേക്കബ് പടവത്ത്, ഉഷാ ജോര്‍ജ് അടക്കം അനേകം പ്രതിനിധികള്‍ സംസാരിച്ചു.