Flash News

പി വി ജോര്‍ജ് സര്‍ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ

May 31, 2020 , പി പി ചെറിയാന്‍

thumbnail_fileഡാളസ്: ഡാളസ് സെന്‍റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ആരംഭം മുതല്‍, തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചര്‍ച്ചിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായിരുന്നു കുരിയന്നൂര്‍ കെ വി വര്‍ക്കിയുടെയും മറിയാമ്മ വര്‍ക്കിയുടെയും മകന്‍ ജോര്‍ജ് പൂവേലില്‍ വര്‍ക്കി (പി വി ജോര്‍ജ് ). അദ്ദേഹത്തിന്‍റെ വിയോഗം ഡാളസിലെ സഭാ വിശ്വാസികളെ, പ്രത്യേകിച്ച് ഇടവക ജനങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി.

സഭാ വ്യത്യാസമില്ലാതെ ഡാളസിലെ എല്ലാവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത വിനയാന്വിത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു നവതി ആഘോഷിക്കുവാന്‍ അവസരം ലഭിച്ച ജോര്‍ജ് സര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്ന പി വി ജോര്‍ജ്.

thumbnail_saji55നാല്പതു വര്‍ഷത്തെ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സിലെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടയിലായിരുന്നു പ്രിയതമയുടെ അകാല വിയോഗം. അതിനു ശേഷം 1991ല്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ് സര്‍ മക്കളുമൊത്തു സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടയിലാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മെയ് 30നു മകനും സണ്ണിവെയ്ല്‍ സിറ്റി മേയറുമായ സജി ജോര്‍ജിന്‍റെ വസതിയില്‍ വെച്ച് ഭൗതിക ജീവിതത്തോട് വിടപറഞ്ഞത്.

ശാരീരിക ക്ഷീണാവസ്ഥയില്‍ ആയിരുന്നിട്ടും ഒരാഴ്ച പോലും ദേവാലയ ശുശ്രുഷ മുടക്കിയിരുന്നില്ലെന്നു മാത്രമല്ല മാര്‍ച്ച് ആദ്യ ഞായറാഴ്ച നടന അവസാന ആരാധനയിലും പങ്കെടുക്കുവാന്‍ ജോര്‍ജ് സാറിന് അവസരം ലഭിച്ചിരുന്നു. കൊച്ചുമക്കളുടെ കൈപിടിച്ച് പള്ളിയിലെ ഏറ്റവും മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചിരുന്ന ജോര്‍ജ് സര്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. ആരാധനക്കുശേഷം പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തുക എന്നത് ജോര്‍ജ് സാര്‍ മറ്റുള്ളവരെ എങ്ങനെ കരുതിയിരുന്നുവെന്നതിനും ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനും അടിവരയിടുന്നതായിരുന്നു.

thumbnail_DSCN0555അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയ മകന്‍ സജി ജോര്‍ജ് ആദ്യമായി സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു ശേഷം പുറത്തു വന്നപ്പോള്‍ ആ പിതാവിന്‍റെ മുഖത്തു പ്രതിഫലിച്ച കൃതജ്ഞതയുടേയും അഭിമാനത്തിന്‍റെയും ഭാവഭേദങ്ങള്‍ ദര്‍ശിക്കുവാന്‍ ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട്.
ഡാളസ് സെന്‍റ് പോള്‍സ് ദേവാലത്തിന്‍റെ അടഞ്ഞു കിടന്നിരുന്ന വാതില്‍ മൂന്നു മാസത്തെ ഇടവേളക്കുശേഷം ആദ്യമായി മെയ് 31 ഞായറാഴ്ച തുറക്കുന്നത് ജോര്‍ജ് സാറിനു ഉചിതമായ യാത്രയയപ്പു നല്‍കുന്നതിനു വേണ്ടിയാണെന്നുള്ളത് ഇടവക ജനങ്ങള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നു.

തൊണ്ണൂറു വയസ്സുവരെ എല്ലാവര്‍ക്കും അനുകരണീയമായ, മാതൃകാപരമായ ജീവിതം നയിച്ചു എന്ന വിശ്വാസത്തോടെ, പ്രത്യാശയോടെ താത്ക്കാലിക ജീവിതത്തോട് വിടപറഞ്ഞ ജോര്‍ജ് സാറിന്‍റെ ധന്യ സ്മരണക്കു മുമ്പില്‍ ശിരസു നമിക്കുന്നു.

thumbnail_saji4
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top