Flash News

‘അല’ യുടെ ‘സല്ലാപവും സംഗീതവും’ അവിസ്മരണീയമായി

May 31, 2020 , അനശ്വരം മാമ്പിള്ളി

Anaswaram1ലോകമൊട്ടാകെ അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ കാലം സര്‍ഗാത്മകമാക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ‘അല’യൊരുക്കിയ “സല്ലാപവും സംഗീതവും” എന്ന പരിപാടി അവിസ്മരണീയമായി. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ളതും, കസ്തൂരി മണവുമായി മലയാള സംഗീത ശാഖക്ക് പ്രണയസരോവരം സമ്മാനിച്ച എം കെ അര്‍ജ്ജുനന്‍ മാഷിന് പ്രണാമം അര്‍പ്പിക്കുന്നതുമായിരുന്നു പ്രസ്തുത പരിപാടി. അര്‍ജ്ജുനന്‍ മാഷിന്റെ അനുപമമായ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടു ആകര്‍ഷകമായ “സല്ലാപവും സംഗീതവും” ഉദ്ഘാടനം നിര്‍വഹിച്ചത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും അര്‍ജുനന്‍ മാഷിന്റെ ശിഷ്യനുമായ എം. ജയചന്ദ്രന്‍ ആയിരുന്നു.

ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഹാസ്യത്തിനു സമുന്നതമായ സ്ഥാനം സൃഷ്ടിച്ച ഹാസ്യ കലയുടെ കുലപതി ജയരാജ് വാര്യര്‍ പരിപാടി നിയന്ത്രിച്ചു. ദേവരുടെ കലാരൂപത്തെ മനോഹര താളത്തോടെ ‘കേളി’കൊട്ടി താളമേളങ്ങളുടെ രാജാവ് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍. ഹൃദയത്തോട് ഇഴുകി നില്‍ക്കുന്ന മാഷിന്റെ ഗാനങ്ങള്‍ ഹൃദയത്തില്‍ തൊട്ട് പാടി ആലപിച്ചു കല്ലറ ഗോപനും കെ കെ നിഷാദും, ഇന്ദുലേഖയും, ആതിരയും.

മനോജ് മഠത്തില്‍ സ്വാഗതം പറഞ്ഞു തുടങ്ങിയ ഈ കലാപരിപാടിയില്‍ ലാന പ്രസിഡന്റ് ജോസന്‍ ജോര്‍ജ്, സെക്രട്ടറി അനിലാല്‍ ക്രാന്തി (അയര്‍ലണ്ട് ) സെക്രട്ടറി അഭിലാഷ്, വര്‍ഗീസ് ജോയ്, കെ എല്‍ എസ് പ്രസിഡന്റ് ജോസ് ഒച്ചാലില്‍, നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് മഹേഷ് പിള്ള, ടെറന്‍സണ്‍ (അല), കിരണ്‍ (അല) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂടാതെ, ഹരി നമ്പൂതിരി, പി പി ചെറിയാന്‍, ഹരിദാസ് തങ്കപ്പന്‍ (ഭരതകല തീയേറ്റേഴ്‌സ്, ഡാളസ് ), സലിന്‍ ശ്രീനിവാസ് (അയര്‍ലന്‍ഡ്), അസിഫ് ഇസ്മയില്‍ (neestream ), ജോസ് പ്ലാക്കാട്ട് (കൈരളി ടി.വി ), മീനു എലിസബെത്ത്, ഫ്രാന്‍സിസ് തോട്ടത്തില്‍, സുധീര്‍, രാജീവ്, ജോ കൈതമറ്റം, ധനേഷ്, ദീപക്, വര്‍ഗീസ് (സ്വതന്ത്ര ചിന്തകന്‍) അനുപാ സാം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി. സല്ലാപവും സംഗീതവും എന്ന പരിപാടിക്ക് നന്ദി അറിയിച്ചത് അനശ്വര്‍ മാമ്പിള്ളിയാണ്.

AnaswaramLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top