Flash News

ടാലന്റ് പബ്ലിക് സ്‌കൂള്‍ പുതിയ അധ്യായന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ് ജൂണ്‍ 1 മുതല്‍

May 31, 2020 , അഫ്സല്‍ കിളയില്‍

TALENT SCHOOLവടക്കാങ്ങര : പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ അധ്യായന വര്‍ഷം പുതിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഉയരുമ്പോഴാണ് അതു മറികടക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും നാം ആലോചിക്കുക എന്നു പറയാറുണ്ട്. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതികൂല സാഹചര്യങ്ങള്‍ അവസരമാക്കി മാറ്റുകയാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍. വിദ്യാഭ്യാസ രംഗത്ത് എന്നും ആധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കി പഠന നിലവാരം മെച്ചപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ടാലന്റ്. അതിനൂതനമായ സാങ്കേതിക സൗകര്യമാണ് ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കു പഠിക്കാനായി ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ സ്‌കൂളിന്റെ തന്നെ വിദഗ്ധരായ ഐ.ടി മേഖലയിലെ അധ്യാപകര്‍ രൂപകല്‍പന ചെയ്ത ആപ്ലിക്കേഷനാണ് ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഒരുക്കിയിരിക്കുന്നതെന്നും പഠനം അനായാസകരവും ആകര്‍ഷകവുമാക്കാനുളള നിരവധി സൗകര്യങ്ങള്‍ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് പറഞ്ഞു.

കുട്ടികള്‍ക്ക് ആബ്സന്റ് ഇല്ലാതെ ക്ലാസുകള്‍ അറ്റന്‍ഡു ചെയ്യാന്‍ സാധിക്കുമെന്നും ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്ത അധ്യാപകരുടെ വിഡിയോ ക്ലാസുകള്‍ എപ്പോഴും ലഭ്യമാകുന്നതിനാല്‍ കുട്ടികള്‍ക്ക് ഏതു നേരത്തും ആപ്പ് വഴി ക്ലാസുകള്‍ അറ്റന്റ് ചെയ്യാന്‍ സാധിക്കുമെന്നും, കുട്ടികള്‍ക്കു പുറമെ രക്ഷിതാക്കള്‍ക്കു കൂടി ഐ ടി, കംപ്യൂട്ടര്‍ രംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും പരിചയപ്പെടാനും ഇതു വഴിയൊരുക്കുമെന്നതിലും തര്‍ക്കമില്ല എന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ടാലന്റ് സ്‌കൂളിലെ അധ്യാപകര്‍ക്ക് മികച്ച പരിശീലനം ലഭിച്ചതിനാല്‍ ഏതു സമയത്തും ഏതു വിധേനെയും അക്കാദമിക വിഷയങ്ങളില്‍ കുട്ടികളെ സഹായിക്കാന്‍ അവര്‍ക്കു കഴിയും. പ്രവൃത്തി സമയത്ത് കുട്ടികളുടെ സംശയങ്ങള്‍ നിവൃത്തിക്കാനും പഠനരംഗത്ത് പിന്തുണ നല്‍കാനും അധ്യാപകര്‍ സജ്ജരായിട്ടുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സുരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ മഹാമാരി നമ്മെയും തേടിയെത്തുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം എന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ സാഹചര്യം അനുകൂലമാകുമ്പോള്‍ മാത്രം നമ്മുടെ കുട്ടികളെ സ്‌കൂളിലേക്കു പറഞ്ഞയക്കമെന്ന് സ്‌ക്കൂള്‍ എജ്യൂക്കേഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ടാലന്റ് പബ്ലിക് സ്‌കൂള്‍ എല്ലാ തയ്യാറെടുപ്പുകളോടെയും ഒരുങ്ങിക്കഴിഞ്ഞുവെന്നും ജൂണ്‍ ഒന്നിനു തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നൂതന സംവിധാനം ഉപയോഗപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധയും താല്പര്യവും കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ പുതിയ സാധ്യതകള്‍ സ്വന്തമാക്കാന്‍ നമുക്കു കൈ കോര്‍ത്തു പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top